Currency

ദുബായില്‍ തമിഴ്‌നാട് സ്വദേശി ദുരിതത്തില്‍; വിമാനടിക്കറ്റിനായി നടന്നത് 1000 കിലോമീറ്ററിലേറെ

സ്വന്തം ലേഖകന്‍Wednesday, November 30, 2016 11:19 am

നാട്ടില്‍ തിരിച്ചെത്തുന്നതിനായി സെല്‍വരാജ് രണ്ട് വര്‍ഷത്തിനുള്ളില്‍ ദുബായില്‍ നടന്നത് ആയിരത്തിലേറെ കിലോ മീറ്ററുകളാണ്.

അബുദാബി: ദുബായില്‍ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ വിമാന ടിക്കറ്റിനുള്ള പണം പോലുമില്ലാതെ തമിഴ്‌നാട് സ്വദേശി ദുരിതത്തില്‍. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശിയായ ജഗന്നാഥന്‍ സെല്‍വരാജ്(48) ആണ് സ്വദേശത്തേക്ക് മടങ്ങാനുള്ള നിയമനടപടിക്കായി ദുരിതം അനുഭവിക്കുന്നത്. ഖലീജ് ടൈംസ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. നാട്ടില്‍ തിരിച്ചെത്തുന്നതിനായി സെല്‍വരാജ് രണ്ട് വര്‍ഷത്തിനുള്ളില്‍ ദുബായില്‍ നടന്നത് ആയിരത്തിലേറെ കിലോ മീറ്ററുകളാണ്. ദുബായിലെ ലേബര്‍ ക്യാംപുകളിലൊന്നായ സോനാപ്പൂരില്‍ താമസിക്കുന്ന സെല്‍വരാജ് കോടതിയിലെ വാദത്തിനായാണ് ഇത്രയും ദൂരം കാല്‍നടയായി സഞ്ചരിച്ചത്.

ജോലിക്കായി ദുബായിലെത്തിയ സെല്‍വരാജിനെ അമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നാട്ടില്‍ പോകാന്‍ കമ്പനി അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് ഇദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു. രണ്ട് വര്‍ഷമായി കോടതിയില്‍ കേസ് നടക്കുന്നു. കോടതിയിലേക്ക് പോകാനായുള്ള യാത്രകൂലി പോലും കൈയിലില്ലാത്തതിനാല്‍, കേസ് നടക്കുന്ന ദിവസങ്ങളിലെല്ലാം സോനാപ്പൂരില്‍ നിന്നും ദുബായിലേക്കുള്ള ഏകദേശം 22 കിലോമീറ്റര്‍ ദൂരം ഇദ്ദേഹം രണ്ട് മണിക്കൂറുകള്‍ കൊണ്ട് നടന്നു തീര്‍ക്കും. കോടതിയില്‍ നിന്നും തിരിച്ച് വരുന്നതും നടന്ന് തന്നെയാണ്. ഈ 4 മണിക്കൂറിനുള്ളില്‍ 54 കിലോമീറ്ററോളമാണ് സെല്‍വരാജന്‍ നടക്കുന്നത്. ഇത്തരത്തില്‍ ഏതാണ്ട് 20 ലധികം പ്രാവശ്യം കോടതിയിലെത്തിയതായി സെല്‍വരാജ് പറയുന്നു.

ദിവസങ്ങള്‍ക്ക് മുമ്പാണ് ഖലീജ് ടൈംസിലൂടെ ഇന്ത്യന്‍ പ്രവാസിയുടെ ദുരിതം പുറം ലോകമറിഞ്ഞത്. സെല്‍വരാജിനൊപ്പം കഴിയുന്നവരാണ് മാസങ്ങളോളം തുടരുന്ന ഇദ്ദേഹത്തിന്റെ ദുരിത ജീവതം ഖലീജ് ടൈംസിനെ അറിയിച്ചത്. ജോലി നഷ്ടപ്പെട്ട സെല്‍വരാജ് സോനാപ്പൂരിലെ ലേബര്‍ ക്യാംപിലെ ഒരു പാര്‍ക്കിലാണ് ഇപ്പോള്‍ കഴിയുന്നത്. കനത്ത ചൂടിലും പൊടിക്കാറ്റിലും പെട്ട് കോടതിയിലെത്തുമ്പോഴേക്കും രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടുണ്ടാകും. കോടതി നടപടികള്‍ കഴിഞ്ഞാല്‍ വൈകുന്നേരമാകുന്നത് വരെ കോടതി പരിസരത്തു തന്നെ കഴിച്ചു കൂട്ടും. ചൂട് കുറയുമ്പോള്‍ തിരിച്ച് നടക്കും. എന്നാല്‍ ഇനി തനിക്ക് കേസിനൊന്നും വയ്യെന്നും എങ്ങനെയെങ്കിലും വീടെത്തിയാല്‍ മതിയെന്നുമാണ് സെല്‍വരാജ് പറയുന്നത്. തമിഴ്‌നാട്ടിലെ വീടുവരെ നടക്കാന്‍ കഴിയുമായിരുന്നുവെങ്കില്‍ താന്‍ അതിനും തയ്യാറാകുമായിരുന്നുവെന്നും സെല്‍വരാജ് പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “ദുബായില്‍ തമിഴ്‌നാട് സ്വദേശി ദുരിതത്തില്‍; വിമാനടിക്കറ്റിനായി നടന്നത് 1000 കിലോമീറ്ററിലേറെ”

  1. Wow, this piece of writing is good, my younger sister
    is analyzing these kinds of things, thus I am going to
    let know her.

  2. Hello would you mind stating which blog platform you’re using?
    I’m planning to start my own blog in the near future but I’m having a difficult time making a decision between BlogEngine/Wordpress/B2evolution and Drupal.

    The reason I ask is because your layout seems different then most blogs
    and I’m looking for something unique. P.S Sorry
    for being off-topic but I had to ask!

Comments are closed.

Top
x