ഹിറ്റ്‌ലര്‍ കടുത്ത മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും ആയിരക്കണക്കിന് ഇന്‍ജക്ഷനുകള്‍ എടുത്തത്ത് മൂലം അദ്ദേഹത്തിന്റെ ഞരമ്പുകൾ തളര്‍ന്നുപോയിരുന്നുവെന്നും ജര്‍മന്‍ എഴുത്തുകാരന്‍ നോര്‍മന്‍ ഓഹ്ലര്‍ തന്റെ പുതിയ പുസ്തകം 'ബ്ലിറ്റ്സെഡ്: ഡ്രഗ്സ് ഇന്‍ നാസി ജര്‍മനി'യിൽ പറയുന്നു.
ബർലിൻ: ലോകം കണ്ട ഏറ്റവും ക്രൂരനായ ഫാസിസ്റ്റ് സ്വേച്ഛാധിപതിയായി കരുതുന്ന അഡോൾഫ് ഹിറ്റ്‌ലർ കടുത്ത മയക്കുമരുന്നുകൾക്ക് അടിമയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി പുസ്തകം.
ഹിറ്റ്‌ലര്‍ കടുത്ത മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും ആയിരക്കണക്കിന് ഇന്‍ജക്ഷനുകള്‍ എടുത്തത്ത് മൂലം അദ്ദേഹത്തിന്റെ ഞരമ്പുകൾ തളര്‍ന്നുപോയിരുന്നുവെന്നും ജര്‍മന്‍ എഴുത്തുകാരന്‍ നോര്‍മന്‍ ഓഹ്ലര്‍ തന്റെ പുതിയ പുസ്തകം ‘ബ്ലിറ്റ്സെഡ്: ഡ്രഗ്സ് ഇന്‍ നാസി ജര്‍മനി’യിൽ പറയുന്നു.
ഹിറ്റ്‌ലറുടെ സ്വകാര്യ ഡോക്ടര്‍ ആയ തിയോ മൊറേലിന്‍െറ ജേണലില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചതെന്ന് ഓഹ്ലര്‍ പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്. യുദ്ധവേളകളിൽ ഹിറ്റ്‌ലര്‍ കാണിച്ച മനോവിഭ്രാന്തിക്ക് പിന്നിലെ കാരണം ഇതായിരുന്നുവെന്നാണു പുസ്തകം സമർത്ഥിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.