Currency

സാഹസിക ഡ്രൈവിങ്, അമിതവേഗത എന്നീ കുറ്റങ്ങള്‍ക്ക് ശിക്ഷ ആശുപത്രി സേവനം

സ്വന്തം ലേഖകന്‍Monday, January 22, 2018 7:25 am

ജിദ്ദ: റോഡുകളില്‍ സാഹസികര്‍ക്കും അമിതവേഗതയില്‍ വാഹന മോടിക്കുന്നവര്‍ക്കുമെല്ലാം വ്യത്യസ്തമായ ശിക്ഷയുമായി സൗദി ട്രാഫിക് വിഭാഗം. ഇവര്‍ക്ക് ആശുപത്രിയില്‍ നിര്‍ബന്ധിത സേവനം ശിക്ഷയായി നല്‍കാനാണ് ട്രാഫിക് മന്ത്രാലയത്തിന്റെ പുതിയ ശിക്ഷാ നടപടി. നിലവില്‍ കിഴക്കന്‍ മേഖലകളില്‍ ഇതു പ്രാവര്‍ത്തികമാക്കാന്‍ തുടങ്ങിയിട്ടുണ്ട്. രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ മൂന്നു മണിക്കൂറാണു രോഗികള്‍ക്ക് ഇവര്‍ സേവനം നല്‍കേണ്ടത്.

രോഗികളെ ഭക്ഷണം കഴിപ്പിക്കുകയും വൃത്തിയാക്കുകയും ആശുപത്രിക്കുള്ളില്‍ അവരെ അനുഗമിക്കുകയും എല്ലാം ചെയ്യണം. ഇതിനായി ദിവസവും രണ്ടു രോഗികളെ പരിചരിച്ച് അവരുടെ ആരോഗ്യനിലയെക്കുറിച്ച് റിപ്പോര്‍ട്ടും നല്‍കണം. ഇതുവഴി ഡ്രൈവര്‍മാര്‍ക്ക് സ്വയം ഒരു ബോധം ഉണ്ടാക്കുയാണ് ലക്ഷ്യമെന്നും ട്രാഫിക് മേധാവി പറഞ്ഞു. നിര്‍ദ്ദിഷ്ട സമയത്ത് കൃത്യ വിലോപം കാട്ടിയാല്‍ സേവനം ആവര്‍ത്തിക്കേണ്ടിവരും.

നിയമലംഘകരുടെ ഡ്രൈവിങ് സ്വഭാവം മെച്ചപ്പെടുത്തുന്നതിനാണ് പുതിയ ശിക്ഷാ മാര്‍ഗത്തിലൂടെ ട്രാഫിക് ഡയറക്ടേറ്റ് ലക്ഷ്യമിടുന്നതെന്നും മേധാവി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x