Currency

എയർ ബെർലിൻ ജീവനക്കാരുടെ എണ്ണം പകുതിയാക്കി വെട്ടിക്കുറയ്ക്കുന്നു

സ്വന്തം ലേഖകൻFriday, September 30, 2016 9:43 am

കമ്പനി 1200 ജീവനക്കാരെ പിരിച്ചുവിടും. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കൈക്കൊള്ളുന്ന ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം.

ബർലിൻ: ജർമ്മനിയിലെ രണ്ടാമത്തെ ഏറ്റവും വലിയ വിമാനകമ്പനിയായ എയർ ബർലിൻ ജീവനക്കാരുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കുന്നു. ഇതിന്റെ ഭാഗമായി കമ്പനി 1200 ജീവനക്കാരെ പിരിച്ചുവിടും. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കൈക്കൊള്ളുന്ന ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം.

ഇതോടൊപ്പം ബര്‍ലിനില്‍നിന്നും ഡ്യുസല്‍ഡോര്‍ഫില്‍നിന്നുമുള്ള ലാഭകരമയ വിമാന സർവീസുകൾ മാത്രം നിലനിർത്തിയാൽ മതിയെന്നാണ് കമ്പനിയുടെ തീരുമാനം. വിമാന കമ്പനിയായ ലുഫ്താന്‍സയ്ക്ക് നാല്‍പ്പത് എയര്‍ബസ്320 വിമാനങ്ങള്‍ കൈമാറാനും ധാരണായിട്ടുണ്ട്. ആറൂ വർഷത്തേക്ക് ഈ വിമാനങ്ങൾ കൈമാറുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x