ടൊറന്റോ: ഇനി മുതല്‍ യാത്രക്കാരെ ലേഡീസ് ആന്റ് ജെന്റില്‍മെന്‍ എന്ന് അഭിസംബോധന ചെയ്യില്ലെന്ന് എയര്‍ കാനഡ അധികൃതര്‍ അറിയിച്ചു. പകരം, എല്ലാവരും, ഏവരും എന്നീ പ്രയോഗങ്ങളായിരിക്കും കാബിന്‍ ക്രൂവിന്റെ ഭാഗത്തുനിന്നുമുണ്ടാകുക. ലിംഗമാറ്റ ശസ്ത്രക്രിയയും ഭിന്ന ലൈംഗികതയും സ്വര്‍ഗാനുരാഗവുമെല്ലാം ലിംഗഭേദത്തെ അപ്രസക്തമാക്കുന്ന കാലഘട്ടത്തില്‍, ഈ പ്രവണതയെ സ്വാംശീകരിക്കാനൊരുങ്ങുകയാണ് എയര്‍ കാനഡ. ലിംഗപരമായ സ്വത്വം വെളിപെടുത്തുന്ന വാക്കുകളൊന്നും ഇനി മുതല്‍ പ്രയോഗിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
യാത്രക്കാരെല്ലാം തങ്ങളുടെ കുടുംബാംഗങ്ങള്‍ പോലെയാണെന്നും അതുകൊണ്ടുതന്നെ അവരെ വിഷമത്തിലാക്കുന്ന വാക്കുകളോ പ്രയോഗങ്ങളോ പാടില്ലെന്ന് നിര്‍ബന്ധമുണ്ടെന്നും അധികൃതര്‍ വിശദീകരിച്ചു. ബഹുസ്വരതയെ പ്രോത്സാഹിപ്പിക്കുന്ന മികച്ച എയര്‍ലൈന്‍ എന്ന പദവി കഴിഞ്ഞവര്‍ഷം എയര്‍ കാനഡ സ്വന്തമാക്കിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.