എല്ലാ സെക്ടറുകളിലും നിരക്കിളവ് ലഭ്യമാക്കുമെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു. സൗദി അറേബ്യയില്‍ നിന്നു കൊച്ചി, കോഴിക്കോട്, മുംബൈ, ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുളള യാത്രക്കാര്‍ക്ക് ഡിസംബര്‍ 31 വരെയാണ് എയര്‍ ഇന്ത്യ നിരക്കിളവ് പ്രഖ്യാപിച്ചിട്ടുള്ളത്.
റിയാദ്: എയര്‍ ഇന്ത്യയും സൗദി എയര്‍ലൈന്‍സും ഇന്ത്യയിലേക്ക് നിരക്കിളവ് പ്രഖ്യാപിച്ചു. സൗദി ദേശീയ ദിനത്തോടനുബന്ധിച്ചാണ് നിരക്കിളവ് പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ സെക്ടറുകളിലും നിരക്കിളവ് ലഭ്യമാക്കുമെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു. സൗദി അറേബ്യയില്‍ നിന്നു കൊച്ചി, കോഴിക്കോട്, മുംബൈ, ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുളള യാത്രക്കാര്‍ക്ക് ഡിസംബര്‍ 31 വരെയാണ് എയര്‍ ഇന്ത്യ നിരക്കിളവ് പ്രഖ്യാപിച്ചിട്ടുള്ളത്.
ജിദ്ദ-കൊച്ചി സെക്ടറില്‍ റൗണ്ട് ട്രിപിന് എക്കണോമി ക്ലാസില്‍ ഏറ്റവും കുറഞ്ഞ നിരക്ക് 1230 റിയാലും വണ്‍ വേ ടിക്കറ്റ് 595 റിയാലുമാണ്. മുംബൈ വഴി കോഴിക്കോട് യാത്ര ചെയ്യുന്നവര്‍ക്കും ഇതേ നിരക്കില്‍ ടിക്കറ്റ് ലഭിക്കും.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് റിയാദ്-കോഴിക്കോട് സെക്ടറില്‍ 600 റിയാലിന് ടിക്കറ്റ് ലഭ്യമാക്കും. സെപ്തംബര്‍ 4 മുതല്‍ മാര്‍ച്ച് 24 വരെയാണ് ഈ നിരക്ക്. ഡിസംബര്‍ 14 മുതല്‍ ജനുവരി 3 വരെ നിരക്കിളവ് ഉണ്ടാവില്ലെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.