റിയാദ്: എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ കോഴിക്കോട്- റിയാദ് വിമാന സര്‍വീസിന് ഇന്ന് തുടക്കമാകും. റണ്‍വേ റീകാര്‍പ്പറ്റിങിന്റെ ഭാഗമായി ഒന്നര വര്‍ഷം മുമ്പ് നിര്‍ത്തലാക്കിയ കോഴിക്കോട്- റിയാദ് സെക്ടറിലാണ് സര്‍വിസ് പുനരാരംഭിക്കുന്നത്. ആഴ്ചയില്‍ നാല് സര്‍വിസാണ് റിയാദിലേക്ക് കോഴിക്കോട് നിന്നുണ്ടാകുക.
തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9.15ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം റിയാദ് സമയം രാവിലെ 11.45ന് എത്തും. അവിടെ നിന്ന് ഉച്ചക്ക് 1.15ന് തിരിക്കുന്ന വിമാനം രാത്രി 8.45ന് മടങ്ങിയത്തെും. 20 കിലോഗ്രാം ബാഗേജും എഴ് കിലോ ഗ്രാം ഹാന്‍ഡ്ബാഗുമാണ് അനുവദിക്കുക. ആദ്യയാത്രയില്‍ വ്യാഴാഴ്ച വരെ 165 പേരാണ് ടിക്കറ്റ് ബുക്ക് ചെയ്തതെന്ന് എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചു. 189 പേര്‍ക്ക് യാത്ര ചെയ്യാനാകുന്ന ബി 777300 വിമാനമാണ് സര്‍വീസ് നടത്തുക. ആദ്യയാത്രയ്ക്ക് എത്തുന്നവര്‍ക്ക് മധുരം നല്‍കിയാകും സ്വീകരണം.
നേരത്തെ, കോഴിക്കോട- ്ജിദ്ദ റൂട്ടില്‍ 424 സീറ്റുള്ള എയര്‍ ഇന്ത്യയുടെ ബി 747 ജംബോജെറ്റ് വിമാനവും കോഴിക്കോട്- റിയാദ് റൂട്ടില്‍ 342 സീറ്റുള്ള ബി 777 വിമാനവുമായിരുന്നു സര്‍വിസ് നടത്തിയിരുന്നത്. സൗദി എയര്‍ലൈന്‍സ് 344 സീറ്റുള്ള ബോയിങ് 777 വിമാനമാണ് കരിപ്പൂരിലേക്ക് സര്‍വീസിനായി ഉപയോഗിച്ചിരുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.