യാത്രക്കാരുടെ അവകാശങ്ങള്‍ സംബന്ധിച്ച പുതിയ നിയമാവലി വെള്ളിയാഴ്ച്ച സൗദി ഗസറ്റില്‍ അധികൃതര്‍ പ്രസിദ്ധീകരിച്ചു. യാത്ര ആറു മണിക്കൂറില്‍ അധികം വൈകിയാല്‍ യാത്രക്കാര്‍ക്ക് സൗജന്യ താമസ സൗകര്യം ഒരുക്കണമെന്നും ഇതിനുള്ള യാത്രാ സ,കര്യം നല്‍കണമെന്നും വ്യവസ്ഥയിലുണ്ട്. കൂടാതെ ഒരു മണിക്കൂര്‍ വൈകിയാല്‍ പാനീയങ്ങള്‍ നല്‍കണം.
റിയാദ്: സൗദിയില്‍ വിമാന യാത്രക്കാരുടെ അവകാശങ്ങള്‍ ലംഘിക്കുന്ന കമ്പനികള്‍ക്ക് പിഴ ഈടാക്കാന്‍ നിയമം. യാത്രക്കാരുടെ അവകാശങ്ങളില്‍ വീഴ്ച വരുത്തിയാല്‍ വിമാന കമ്പനികള്‍ക്ക് അര ലക്ഷം റിയാല്‍ പിഴ ഈടാക്കും. ഇതിനായുള്ള നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും. ഇത്തരം കാര്യങ്ങളില്‍ വീഴ്ച വരുത്തരുതെന്നും കമ്പനികള്‍ നിയമാവലിയില്‍ ഏതെങ്കിലും ഒന്നില്‍ വീഴ്ച വരുത്തിയാല്‍ പിഴ ചുമത്തുമെന്നും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍സ് അറിയിച്ചു.
അതേസമയം യാത്രക്കാരുടെ അവകാശങ്ങള്‍ സംബന്ധിച്ച പുതിയ നിയമാവലി വെള്ളിയാഴ്ച്ച സൗദി ഗസറ്റില്‍ അധികൃതര്‍ പ്രസിദ്ധീകരിച്ചു. യാത്ര ആറു മണിക്കൂറില്‍ അധികം വൈകിയാല്‍ യാത്രക്കാര്‍ക്ക് സൗജന്യ താമസ സൗകര്യം ഒരുക്കണമെന്നും ഇതിനുള്ള യാത്രാ സ,കര്യം നല്‍കണമെന്നും വ്യവസ്ഥയിലുണ്ട്. കൂടാതെ ഒരു മണിക്കൂര്‍ വൈകിയാല്‍ പാനീയങ്ങള്‍ നല്‍കണം. മൂന്നു മണിക്കൂര്‍ യാത്ര വൈകിയാല്‍ ഭക്ഷണ സൗകര്യങ്ങളും നല്‍കണം തുടങ്ങി നിയമ വ്യവസ്ഥകളാണ് നിയമാവലിയില്‍ ഉള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.