ഡൽഹിയിൽ മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഏതാനും ദിവസത്തേക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാൻ നിർദേശം നൽകി. ഡല്‍ഹിയിലെ സ്കൂളുകള്‍ക്ക് പ്രഖ്യാപിച്ച അവധി നീട്ടിയിട്ടുമുണ്ട്.
ന്യൂഡൽഹി: ഡൽഹിയിൽ മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഏതാനും ദിവസത്തേക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാൻ നിർദേശം നൽകി. ഡല്‍ഹിയിലെ സ്കൂളുകള്‍ക്ക് പ്രഖ്യാപിച്ച അവധി നീട്ടിയിട്ടുമുണ്ട്. നഗരവാസികള്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
അന്തരീക്ഷ മലിനീകരണം തടയുന്നതിന് അടിയന്തര നടപടികള്‍ ആവശ്യമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറിയിച്ചു. വിഷയം രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രികളും മറ്റ് അടിയന്തര ആവശ്യങ്ങളുള്ള സ്ഥലങ്ങളും ഒഴികെ മറ്റിടങ്ങളില്‍ വരുന്ന പത്ത് ദിവസത്തേക്ക് ഡീസല്‍ ജനറേറ്റര്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.