Currency

1,500 വനിതകളെ പങ്കെടുപ്പിച്ച് ചരിത്രമായി അല്‍അഹ്‌സ മാരത്തോണ്‍

സ്വന്തം ലേഖകന്‍Sunday, March 4, 2018 11:50 am

അല്‍അഹ്‌സ: ചരിത്രത്തിലാദ്യമായി സൗദി അറേബ്യയില്‍ വനിതകള്‍ക്ക് മാരത്തോണ്‍. ‘അല്‍അഹ്‌സ മാരത്തോണി’ല്‍ 1,500 ലേറെ വനിതകള്‍ ആവേശപൂര്‍വം പങ്കെടുത്തു. ശനിയാഴ്ച രാവിലെ നടന്ന മാരത്തോണ്‍ മത്സരത്തില്‍ മൂന്നുകിലോമീറ്റര്‍ ആയിരുന്നു ദൂരം. രാജ്യമെങ്ങും നിന്നുള്ള കായിക പ്രേമികള്‍ മത്സരിച്ച ഓട്ടമത്സരത്തില്‍ മിസ്‌ന അല്‍നാസിര്‍ വിജയിയായി. അമേരിക്കന്‍ താരം ആന്‍ഡ ജേസി, തായ്‌വാന്‍ താരം സാങ് സണ്‍ എന്നിവരെ പിന്തള്ളിയാണ് മിസ്‌ന ജേതാവായത്. മൂന്നു മിനുറ്റുകൊണ്ട് മിസ്‌ന മത്സസരം പൂര്‍ത്തിയാക്കി.

സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്‌പോര്‍ട്‌സ് ആയിരുന്നു മാരത്തോണിന്റെ സംഘാടകര്‍. അല്‍അഹ്‌സ സെക്യൂരിറ്റി, അല്‍ മൂസ ഹോസ്പിറ്റല്‍ എന്നിവ പിന്തുണ നല്‍കി. നേരത്തെ മത്സരത്തില്‍ പങ്കെടുക്കാന്‍ വനിതകളെ ക്ഷണിച്ചുകൊണ്ട് വെബ്‌സൈറ്റ് ആരംഭിച്ചിരുന്നു. എന്നാല്‍ 2,000 ലേറെ വനിതകള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തതോടെ രജിസ്‌ട്രേഷന്‍ അവസാനിപ്പിക്കുകയായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x