
റിയാദ്: സൗദിയില്‍ നിയമലംഘകര്‍ക്കായുള്ള പരിശോധനയില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച ആശുപത്രികളടക്കം 27 സ്ഥാപനങ്ങള്‍ വിവിധ മന്ത്രാലയങ്ങളുടെ പരിശോധനയില്‍ പൂട്ടി. തൊഴിലിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരവധി പേരാണ് ഇതിനകം അറസ്റ്റിലായത്. റിയാദ്, ജിദ്ദ, തായിഫ്, അസീര്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ലൈസന്‍സില്ലാതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയും പ്രവര്‍ത്തിച്ച സ്ഥാപനങ്ങളാണ് പൂട്ടിയത്.
ജീവനക്കാര്‍ക്ക് മതിയായ രേഖകള്‍ കാണിക്കാത്ത സ്ഥാപനങ്ങളും പൂട്ടി. അടച്ചു പൂട്ടിയവയില്‍ പതിനേഴ് പോളിക്ലിനിക്കുകളുണ്ട്. ഇവ തുറക്കാന്‍ വന്‍ തുക പിഴയടക്കുകയും മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചെന്ന് ബോധ്യപ്പെടുത്തുകയും വേണം. ഗുരുതര നിയമലംഘനം നടത്തിയവ ഇനി തുറക്കാനുമാകില്ല. പതിനൊന്ന് കണ്ണട കടകളും ഒരു വിദേശ മെഡിക്കല്‍ സെന്ററും ഡെന്റല്‍ ലാബും അടച്ചു പൂട്ടി. റിയാദിലും ജിദ്ദയിലും വിവിധ തൊഴില്‍ സ്ഥാപനങ്ങളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
രാജ്യത്ത് ഒരു മാസത്തിനിടെ നൂറുകണക്കിന് സ്ഥാപനങ്ങള്‍ക്കാണ് പിടിവീണത്. ഇവയില്‍ ഭൂരിഭാഗവും പൂട്ടി. തൊഴില്‍, സാമൂഹിക വികസന, ആഭ്യന്തര, മുനിസിപ്പല്‍ മന്ത്രാലയ പ്രതിനിധികള്‍ ഒന്നിച്ചാണ് പരിശോധന.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.