തലസ്ഥാന നഗരിയിലെ കുടിവെള്ള വിതരണവും അഴുക്കുചാല്‍ ശൃംഖലയും മെച്ചപ്പെടുത്തുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ 226 കോടി രൂപ അനുവദിച്ചത്. അമൃത് പദ്ധതിയില്‍ 2016-17ലെ വിഹിതമായാണ് ഫണ്ട് അനുവദിച്ചത്. ഇതോടെ നഗരത്തിലെ അടിസ്ഥാന സൗകര്യവികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക 489 കോടി രൂപയായി.
ന്യൂഡല്‍ഹി: അമൃത് പദ്ധതിയില്‍ ഡല്‍ഹിക്ക് 226 കോടി കൂടി അനുവദിച്ചു. തലസ്ഥാന നഗരിയിലെ കുടിവെള്ള വിതരണവും അഴുക്കുചാല്‍ ശൃംഖലയും മെച്ചപ്പെടുത്തുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ 226 കോടി രൂപ അനുവദിച്ചത്. അമൃത് പദ്ധതിയില്‍ 2016-17ലെ വിഹിതമായാണ് ഫണ്ട് അനുവദിച്ചത്. ഇതോടെ നഗരത്തിലെ അടിസ്ഥാന സൗകര്യവികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക 489 കോടി രൂപയായി. 2015-16ലെ വിഹിതമായി 223 കോടിരൂപ കഴിഞ്ഞ ജനുവരിയില്‍ അനുവദിച്ചിരുന്നു.
ഡല്‍ഹി സര്‍ക്കാറിനുള്ള കേന്ദ്രസഹായമായാണ് തുക അനുവദിക്കുന്നത്. മൊത്തം അനുവദിച്ച 489 കോടി രൂപയില്‍ 215 കോടി രൂപ കുടിവെള്ളവിതരണം മെച്ചപ്പെടുത്തുന്നതിനുള്ളതാണ്. 254 കോടി അഴുക്കുചാല്‍ ശൃംഖല മെച്ചപ്പെടുത്തുന്നതിനാണ്. ഓവുചാലുകള്‍ നിര്‍മിക്കുന്നതിന് എട്ട് കോടി രൂപയും തുറസായ സ്ഥലം വികസിപ്പിക്കുന്നതിനും മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിനുമായി 12 കോടി രൂപയും അനുവദിച്ചു. അമൃത് പദ്ധതിയില്‍ അഞ്ച് വര്‍ഷത്തേക്ക് 804 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിക്ക് വകയിരുത്തിയിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.