രാജ്യത്തുള്ള അഭയാര്‍ഥികളില്‍ പത്തു ശതമാനം പേരെ തിരിച്ചയക്കുമെന്ന് ജർമ്മൻ ചാൻസലർ ആംഗല മെർക്കൽ. ഏതാണ്ട് ഒരു ലക്ഷം അഭയാർത്ഥികളെ തിരിച്ചയക്കുമെന്നാണ് മെർക്കൽ അറിയിച്ചിരിക്കുന്നത്.
ബർലിൻ: രാജ്യത്തുള്ള അഭയാര്‍ഥികളില്‍ പത്തു ശതമാനം പേരെ തിരിച്ചയക്കുമെന്ന് ജർമ്മൻ ചാൻസലർ ആംഗല മെർക്കൽ. ഏതാണ്ട് ഒരു ലക്ഷം അഭയാർത്ഥികളെ തിരിച്ചയക്കുമെന്നാണ് മെർക്കൽ അറിയിച്ചിരിക്കുന്നത്. നേരത്തെ അഭയാര്‍ഥി നയം മൂലം മെര്‍ക്കലിന്റെ ജനപ്രീതി ഇടിഞ്ഞിരുന്നു. വിവിധ അഭിപ്രായ സര്‍വേകളും പ്രാദേശിക തെരഞ്ഞെടുപ്പ് ഫലങ്ങളും ഇക്കാര്യം തെളിയിച്ചിരുന്നു.
ഈ സാഹചര്യത്തില്‍, നാലാം വട്ടവും ചാന്‍സലര്‍ സ്ഥാനത്തേക്കു മത്സരിക്കാന്‍ തീരുമാനിച്ച മെര്‍ക്കൽ തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് നടത്തിയ തീരുമാനമാണ് ഇതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. അഭയാര്‍ഥിത്വ അപേക്ഷ നിരസിക്കപ്പെട്ട എല്ലാ അഭയാര്‍ഥികളെയും തിരിച്ചയയ്ക്കാന്‍ തന്നെയാണ് ഉദ്ദേശിക്കുന്നത്. അതിനു ബലപ്രയോഗം ആവശ്യമാണെങ്കില്‍ അതിനും മടിക്കില്ലെന്നും മെർക്കൽ വ്യക്തമാക്കി കഴിഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.