
ബർലിൻ: രാജ്യത്ത് ജര്‍മനിയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദേശ നഴ്സുമാര്‍ക്കായി ജർമ്മനി ക്വാളിഫിക്കേഷന്‍ പ്രോഗ്രാം നടത്തുന്നു. ജര്‍മനിയില്‍ അംഗീകാരമില്ലാത്ത വിദേശ നഴ്സിങ് യോഗ്യതകള്‍ ഉള്ളവര്‍ക്ക് ജര്‍മനിയില്‍ നഴ്സിങ് ജോലി ചെയ്യാന്‍ ക്വാളിഫിക്കേഷന്‍ പ്രോഗ്രാം ആവശ്യമാണ്.
കോഴ്സിന്റെ ഭാഗമായ കാര്യങ്ങൾ
ഫെബ്രുവരി, ജൂലൈ മാസങ്ങളിലാണ് കോഴ്സ് ആരംഭിക്കുന്നത്. അഞ്ചര മാസം ദൈര്‍ഘ്യം. ആഴ്ചയില്‍ രണ്ടു ദിവസം ക്ളാസ്. ഫീസ് പൂർണ്ണമായും സർക്കാർ വഹിക്കും. അതേസമയം കോഴ്സ് മെറ്റീരിയലിനുള്ള തുകയും ബി1 ഭാഷാ പരീക്ഷയ്ക്കുള്ള ഫീസും അപേക്ഷകര്‍ നല്‍കേണ്ടതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.