Currency

അനധികൃത നിയമനം; കെജ്രിവാളിനെയും ഉൾപ്പെടുത്തി ക്രൈംബ്രാഞ്ചിന്റെ എഫ്.ഐ.ആര്‍

സ്വന്തം ലേഖകൻThursday, September 22, 2016 4:59 pm

വനിതാകമ്മീഷനിൽ ചട്ടവിരുദ്ധമായി നിയമനങ്ങൾ നടത്തിയെന്ന കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഉള്‍പ്പെടുത്തി ക്രൈംബ്രാഞ്ചിന്റെ എഫ്.ഐ.ആര്‍.

ന്യൂഡൽഹി: വനിതാകമ്മീഷനിൽ ചട്ടവിരുദ്ധമായി നിയമനങ്ങൾ നടത്തിയെന്ന കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഉള്‍പ്പെടുത്തി ക്രൈംബ്രാഞ്ചിന്റെ എഫ്.ഐ.ആര്‍. ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകരെ ചട്ടവിരുദ്ധമായി വനിതാപാനലിൽ നിയമിച്ചെന്നാണു കേസ്. 85 പേരെയാണ് ആംആദ്മി പാര്‍ട്ടി വിവിധസ്ഥാനങ്ങളില്‍ അനധികൃതമായി നിയമിച്ചതെന്ന് എഫ്.ഐ.ആറിൽ പറയുന്നു.

അനധികൃതനിയമനങ്ങള്‍ നടത്തിയത് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറിവോടെയാണെന്ന് സ്ഥിരീകരിച്ചാണ് ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ തയ്യാറാക്കിയത്. നേരത്തെ ഡല്‍ഹി വനിതാകമ്മീഷന്‍ അദ്ധ്യക്ഷ സ്വാതി മാലിവാളിനെതിരെ ചട്ടവിരുദ്ധ നിയമനങ്ങൾ നടത്തിയതിനു കേസെടുത്തിരുന്നു. വനിതാകമ്മീഷന്‍ മുന്‍ അദ്ധ്യക്ഷ ബര്‍ക്ക ശുക്ല സിങ്ങിന്റെ പരാതിയിന്മേലാണു നടപടി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x