ചെക്ക് റിപ്പബ്ലിക്കില്‍ സന്ദര്‍ശനം നടത്തുന്ന ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലിനെ വധിക്കാൻ ശ്രമം. ചെക്ക് തലസ്ഥാനമായ പ്രേഗിൽ ആഞ്ജല മെര്‍ക്കലിന്റെ വാഹനവ്യൂഹത്തിനിടയിലേയ്ക്ക് കറുത്ത മെഴ്സിഡസ് കാറുമായി കടന്നുകയറാന്‍ ശ്രമിക്കുകയായിരുന്ന ആയുധധാരിയയ ആക്രമിയെ പോലീസ് പിടികൂടുകയായിരുന്നു.
പ്രേഗ്: ചെക്ക് റിപ്പബ്ലിക്കില്‍ സന്ദര്‍ശനം നടത്തുന്ന ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലിനെ വധിക്കാൻ ശ്രമം. ചെക്ക് തലസ്ഥാനമായ പ്രേഗിൽ ആഞ്ജല മെര്‍ക്കലിന്റെ വാഹനവ്യൂഹത്തിനിടയിലേയ്ക്ക് കറുത്ത മെഴ്സിഡസ് കാറുമായി കടന്നുകയറാന്‍ ശ്രമിക്കുകയായിരുന്ന ആയുധധാരിയയ ആക്രമിയെ പോലീസ് പിടികൂടുകയായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് നഗരത്തിലേയ്ക്ക് വരുന്ന വഴിയായിരുന്നു ആക്രമണശ്രമം.
പൊലീസിന്റെ മുന്നറിയിപ്പ് അവഗണിച്ച് ഇയാള്‍ പൊലീസ് വാഹനത്തെ വെട്ടിച്ച് കടന്നു കയറുകയായിരുന്നു. പിന്നീട് വെടി വയ്ക്കുമെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ പിന്‍വാങ്ങിയത്. ഗുരുതര സുരക്ഷാ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത് എന്നതിനാൽ സംഭവത്തെക്കുറിച്ച് പ്രേഗ് ഡിറ്റക്ടീവ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചെക് പ്രധാനമന്ത്രി ബൊഹുസ്ലാവ് സൊബൊത്കയുമായി കൂടിക്കാഴ്ച നടത്താനാണ് മെര്‍ക്കല്‍ എത്തിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.