Currency

അഭയാര്‍ഥിത്വ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ 10 മാസത്തിലേറെ സമയമെടുക്കുന്നു

സ്വന്തം ലേഖകൻSaturday, June 10, 2017 3:00 pm

ബെർലിൻ: ജർമ്മനിയിൽ അഭയാര്‍ഥിത്വ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ നിർദ്ദിഷ്ട സമയത്തേക്കാൾ മൂന്നിരട്ടി സമയം വേണ്ടിവരുന്നതായി റിപ്പോർട്ട്. 10.4 മാസമാണ് ഇപ്പോള്‍ ഒരു അഭയാര്‍ഥിത്വ അപേക്ഷയില്‍ തീർപ്പാകാൻ വേണ്ടിവരുന്ന ശരാശരി കാലയളവ്.

മൂന്നു മാസത്തിനുള്ളില്‍ അപേക്ഷ തീര്‍പ്പാകണമെന്നാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശമെങ്കിൽ ഇത് സാധ്യമാകുന്നില്ലെന്നാണ് വ്യക്തമാകുന്നത്. 2015ല്‍ 5.2 മാസമായിരുന്നു ശരാശരി സമയം. 2016ല്‍ ഇത് 7.1 മാസമായി. ഇതാണിപ്പോൾ പത്ത് മാസത്തിലേറെ ആയിരിക്കുന്നത്.

ഗിനിയയില്‍നിന്നുള്ളവര്‍ക്കാണ് ഏറ്റവും കൂടുതല്‍ സമയം ആവശ്യം വരുന്നത്, ശരാശരി 16.1 മാസം. റഷ്യക്കാര്‍ക്ക് 15.1 മാസവും സോമാലിയക്കാര്‍ക്ക് 14.9 മാസവും നൈജീരിയക്കാര്‍ക്ക് 14.4 മാസവും വേണ്ടിവരുന്നത്. ഏറ്റവും കുറവ് സമയമെടുക്കുന്നത് അല്‍ബേനിയക്കാര്‍ക്കാണ്, 5.6 മാസം മാത്രം. സിറിയക്കാര്‍ക്ക് 7.5 മാസവും. ഒറ്റയ്ക്കു വരുന്ന പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് 11.3 മാസം വരെയെടുക്കുന്നു


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x