Currency

2015-16 കാലയളവിൽ ഓസ്ട്രേലിയൻ ഇമിഗ്രേഷൻ വകുപ്പ് 60000 വിസകൾ റദ്ദാക്കി

സ്വന്തം ലേഖകൻSaturday, October 22, 2016 11:53 am

സെനറ്റ് എസ്റ്റിമേറ്റ് കമ്മിറ്റിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കുടിയേറ്റ, അതിര്‍ത്തി സംരക്ഷണ വകുപ്പ് ഇത്രയും വിസകള്‍ റദ്ദാക്കിയതായ വിവരമുള്ളത്. വിസാ കാലാവധി കഴിഞ്ഞ 15,000 പേരുടെ വിസയും റദ്ദാകിയവയിൽ ഉള്‍പ്പെടുന്നു.

അഡലെയ്ഡ്: 2015-16 കാലയളവിൽ ഓസ്‌ട്രേലിയന്‍ കുടിയേറ്റ, അതിര്‍ത്തി സംരക്ഷണ വകുപ്പ് 60,000 വിസകള്‍ റദ്ദാക്കി. സെനറ്റ് എസ്റ്റിമേറ്റ് കമ്മിറ്റിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കുടിയേറ്റ, അതിര്‍ത്തി സംരക്ഷണ വകുപ്പ് ഇത്രയും വിസകള്‍ റദ്ദാക്കിയതായ വിവരമുള്ളത്. വിസാ കാലാവധി കഴിഞ്ഞ 15,000 പേരുടെ വിസയും റദ്ദാക്കിയവയിൽ ഉള്‍പ്പെടുന്നു.

കുടിയേറ്റ നിയമത്തിലെ ചില വകുപ്പുകള്‍ പ്രകാരം 1530 വിസകളും 488 വിസാ അപേക്ഷകളും വകുപ്പ് നിരസിച്ചതായി സെക്രട്ടറി മൈക്കിള്‍ പെസൂല്ലോ അറിയിച്ചു. നിലവിലുള്ള വിസാ സംവിധാനം സങ്കീര്‍ണമായതാണ് ഇത്രയധികം വിസകൾ റദ്ദാക്കപ്പെടാൻ കാരണമായിരിക്കുന്നത്.

അതേസമയം പത്തു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ വിസയുള്‍പ്പെടെയുള്ള പരിഷ്‌കരിച്ച ടൂറിസ്റ്റ് വിസകള്‍ ഈ വര്‍ഷം അവസാനത്തോടെ പ്രാബല്യത്തിൽ വരും. ഇവയുടെ കാലാവധി മൂന്നു മാസമായിരിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ ചൈനീസ് പൗരന്‍മാര്‍ക്ക് ഈ വിസ ആയിരം ഡോളര്‍ ഫീസോടെ അനുവദിക്കാനും പദ്ധതിയുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “2015-16 കാലയളവിൽ ഓസ്ട്രേലിയൻ ഇമിഗ്രേഷൻ വകുപ്പ് 60000 വിസകൾ റദ്ദാക്കി”

  1. Pretty! This has been a really wonderful
    post. Thank you for providing these details.

Comments are closed.

Top
x