Currency

ഓസ്‌ട്രേലിയയില്‍ ചെക്കുകള്‍ക്ക് പകരം ഇലക്ട്രോണിക് പേമെന്റ് പെരുകുന്നു

സ്വന്തം ലേഖകന്‍Saturday, December 17, 2016 11:38 am

ചെക്കുകള്‍ അപ്രത്യക്ഷമാകാന്‍ അധികകാലം വേണ്ടി വരില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചെക്കുകള്‍ക്ക് പകരം ഇലക്ട്രോണിക് പേമെന്റ് സംവിധാനങ്ങള്‍ കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങിയതാണ് ഇതിന് കാരണം.

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ചെക്കുകള്‍ക്ക് പകരം വിനിമയങ്ങള്‍ നടത്താന്‍ പുതിയ ഇലക്ട്രോണിക്‌സ് സംവിധാനങ്ങളിലേക്ക് കൂടുമാറുന്നു. ചെക്കുകള്‍ അപ്രത്യക്ഷമാകാന്‍ അധികകാലം വേണ്ടി വരില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചെക്കുകള്‍ക്ക് പകരം ഇലക്ട്രോണിക് പേമെന്റ് സംവിധാനങ്ങള്‍ കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങിയതാണ് ഇതിന് കാരണം. 2017 അവസാനം പുതിയ പേമെന്റ് പ്ലാറ്റ് ഫോം അവതരിപ്പിക്കുന്നതിന് മുമ്പ് ചെക്കുകള്‍ പൂര്‍ണമായും പിന്‍വലിക്കുന്നതിനെ കുറിച്ച് ഗൗരവമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് ആര്‍ബിഎയുടെ പേമെന്റ് പോളിസി വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ചെക്കുകളുടെ ഉപയോഗം കുറഞ്ഞ് വരുന്ന സാഹചര്യത്തിലും റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ പോലുള്ള സന്ദര്‍ഭങ്ങളില്‍ ഏറ്റവും വിശ്വസനീയമായ പേമെന്റ് രീതിയായി ചെക്കുകള്‍ ഇന്നും നിലകൊള്ളുന്നുവെന്നാണ് ഓസ്‌ട്രേലിയന്‍ പേമെന്റ്‌സ് ക്ലിയറിംഗ് അസോസിയേഷന്‍ (എപിസിഎ) സിഇഒ ആയ ക്രിസ് ഹാമില്‍ട്ടന്‍ പറയുന്നത്. 2018ഓടെ ഓസ്‌ട്രേലിയയില്‍ ചെക്കുകളുടെ ഉപയോഗം തീര്‍ത്തും ഇല്ലാതാകുമെന്ന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ എപിസിഎ പ്രവചിച്ചിരുന്നു. എന്നാല്‍ ചെക്കുകളുടെ ഉപയോഗത്തില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും തീര്‍ത്തും ഇല്ലാതാവില്ലെന്നാണ് ഹാമില്‍ട്ടന്‍ പറയുന്നത്. ചെക്കുബുക്കുകള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളറിയാന്‍ എപിസിഎ നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊതുജനങ്ങളില്‍ നിന്നും അഭിപ്രായമാരാഞ്ഞിരുന്നു. എന്നാല്‍ ചെക്കുകളോട് ജനങ്ങള്‍ വളരെ അടുപ്പം പുലര്‍ത്തുന്നുണ്ടെന്നും അവ പിന്‍വലിക്കുന്നതിനെ കടുത്തരീതിയില്‍ എതിര്‍ക്കുന്നുണ്ടെന്നുമാണ് ഇതിലൂടെ വെളിപ്പെട്ടിരുന്നത്.

ഓസ്‌ട്രേലിയക്കാരിലെ അഞ്ച് ശതമാനവും ചെക്കുകളിലാണ് വിശ്വാസ്യത പുലര്‍ത്തുന്നതെന്നാണ് 2012 മെയില്‍ എപിസിഎ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ കണക്കാക്കിയിരുന്നത്. ഗ്രാമപ്രദേശങ്ങളിലുള്ളവരും നഗരപ്രദേശങ്ങളിലുള്ളവരും റിയല്‍ എസ്റ്റേറ്റ് പോലുള്ള വ്യവസായങ്ങളിലുള്ളവരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ രാജ്യത്ത് ഉപയോഗിക്കുന്ന ചെക്കുകളുടെ എണ്ണത്തില്‍ 40 ശതമാനം കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. പുതിയ ഇലക്ട്രോണിക് പേമെന്റുകളിലേക്ക് മിക്കവരും കൂടുമാറിയതാണ് ഇതിന് കാരണമെന്നും ചെക്ക് പേമെന്റുകളില്‍ വിശ്വാസ്യത നഷ്ടപ്പെട്ടത് കൊണ്ട് അല്ലെന്നുമാണ് റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയയുടെ ഡോ.ടോണി റിച്ചാര്‍ഡ്‌സ് വെളിപ്പെടുത്തിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

15 thoughts on “ഓസ്‌ട്രേലിയയില്‍ ചെക്കുകള്‍ക്ക് പകരം ഇലക്ട്രോണിക് പേമെന്റ് പെരുകുന്നു”

  1. You really make it appear so easy together with your
    presentation however I find this matter to be really
    something that I feel I would never understand.

    It kind of feels too complex and extremely broad for me.
    I am taking a look forward to your next put up, I will attempt to get the grasp of it!

  2. Chelsey says:

    I am curious to find out what blog system you’re using?
    I’m experiencing some minor security issues
    with my latest blog and I’d like to find something more safe.
    Do you have any recommendations?

  3. Helpful information. Lucky me I found your web site unintentionally, and I am surprised why this
    coincidence didn’t happened in advance! I bookmarked it.

  4. Do you have any video of that? I’d care to find out more details.

  5. Currently it sounds like BlogEngine is the preferred blogging platform available right now.
    (from what I’ve read) Is that what you are using on your blog?

Comments are closed.

Top
x