Currency

അതിസമ്പന്നർ കൂടുതലായും കുടിയേറുന്നത് ഓസ്ട്രേലിയയിലേക്ക്

സ്വന്തം ലേഖകൻSaturday, January 27, 2018 7:14 pm

ലോകത്ത് അതിസമ്പന്നരായ ആളുകൾ ഏറ്റവും കൂടുതലയി കുടിയേറുന്ന രാജ്യം ഓസ്ട്രേലിയയെന്നു റിപ്പോർട്ട്. ന്യൂ വേൾഡ് വെൽത്ത് കൺസൾട്ടൻസി നടത്തിയ പഠനത്തിൽ 2017ൽ ഓസ്ട്രേലിയയിലേക്കു പതിനായിരത്തോളം അതിസമ്പന്നരാണു കുടിയേറിയത്. ഇവരുടെ മൊത്തം ആസ്തി ഒരു മില്യൺ യുഎസ് ഡോളർ വരുമെന്നാണു കണക്കാക്കപ്പെടുന്നത്.

സിഡ്നി, മെൽബൺ, ഗോൾഡ് കോസ്റ്റ്, സൺഷൈൻ കോസ്റ്റ്, പെർത്ത്, ബ്രിസ്ബേൺ എന്നിവടങ്ങളിലേക്കാണു രാജ്യത്ത് സമ്പന്നരുടെ കുടിയേറ്റം കൂടുതലായും നടന്നിരിക്കുന്നത്. ബിസിനസ് ചെയ്യാൻ അനുയോജ്യമായ സാഹചര്യവും സുരക്ഷാ സൗകര്യങ്ങളുമാണു സമ്പന്നരെ ഓസ്ട്രേലിയയിലേക്കു ആകർഷിക്കുന്നതെന്നാണു വിലയിരുത്തൽ.

2018 ഗ്ലോബൽ വെൽത്ത് മൈഗ്രേഷൻ റിവ്യൂ പ്രകാരം 95,000 അതിസമ്പന്നരാണു വിവിധ രാജ്യങ്ങളിലേക്കു 2017ൽ കുടിയേറിയത്. 2016ൽ ഇത് 82,000ഉം 2015ൽ 64,000ഉം ആയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x