Currency

ഓസ്ട്രേലിയയിലെ ആദ്യ സ്വവർഗ്ഗ വിവാഹം ജനുവരിയിൽ

സ്വന്തം ലേഖകൻThursday, December 7, 2017 9:06 pm

ഓസ്ട്രേലിയൻ പാർലമെൻറ് സ്വവർഗ്ഗ വിവാഹ നിയമം പാസാക്കിയ സാഹചര്യത്തിൽ രാജ്യത്തെ ആദ്യ സ്വവർഗവിവാഹത്തിന് അവസരമൊരുങ്ങുന്നു. ജനുവരി എട്ടിന് രാജ്യത്തെ ആദ്യ സ്വവർഗ്ഗ വിവാഹം നടക്കുമെന്നാണു റിപ്പോർട്ട്. സ്വവർഗവിവാഹം നിയമവിധേയമാക്കുന്ന ബില്ലിൽ നാളെ തന്നെ ഗവർണർ ഇത് ഒപ്പുവയ്ക്കുമെന്നാണ് കരുതുന്നത്.

സ്വവർഗ്ഗ പങ്കാളിയെ വിവാഹം കഴിക്കുന്നവർ അതിനായി ഒരു മാസത്തെ നോട്ടീസ് നൽകണമെന്നാണ് നിയമത്തിലെ വ്യവസ്ഥ. അതായത്, ജനുവരി ഒന്പതിനു മാത്രമേ ആദ്യ വിവാഹം യാഥാർത്ഥ്യമാകുള്ളൂ. അതേസമയം, വിദേശ നിയമപ്രകാരം സ്വവർഗ്ഗ വിവാഹം കഴിച്ചിട്ടുള്ളവരുടെ വിവാഹങ്ങൾ നാളെ മുതൽ ഓസ്ട്രേലിയയിൽ പ്രാബല്യത്തിലാകും.

നേരത്തെ ഭേദഗതികൾ ഒന്നും കൂടാതെയാണ് ഇരു സഭകളിലും ബിൽ പാസായത്. ലിബറൽ സെനറ്റർ ഡീൻസ്മിത്ത് അവതരിപ്പിച്ച ബില്ലായിരുന്നു ഇത്. നേരത്തെ സെനറ്റിലും ബിൽ പാസായിരുന്നു. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x