Currency

ഓസ്ട്രേലിയയിൽ ജനറൽ നഴ്സുമാർക്ക് പുതിയ ഡിപ്ലോമ കോഴ്സ്

Sunday, November 19, 2017 7:39 pm

ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി (GNM) പാസായവർക്ക് ഓസ്ട്രേലിയിൽ നഴ്സിംഗ് രജിസ്ട്രേഷൻ ലഭിക്കാൻ നഴ്സിംഗ് അതോറിറ്റിയുടെ പുതിയ ഡിപ്ലോമ കോഴ്സ്

ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി (GNM) പാസായവർക്ക് ഓസ്ട്രേലിയിൽ നഴ്സിംഗ് രജിസ്ട്രേഷൻ ലഭിക്കാൻ നഴ്സിംഗ് അതോറിറ്റിയുടെ പുതിയ ഡിപ്ലോമ കോഴ്സ്. ഒരു വർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലമോ ഇൻ നഴ്സിംഗ് പാസാകുന്ന ജനറൽ നഴ്സുമാർക്ക് കോഴ്സിനെ തുടർന്നു അഡാപ്റ്റേഷനും പൂർത്തിയാക്കിയാൽ ഓസ്ട്രേലിയൻ നഴ്സിംഗ് രജിസ്ട്രേഷൻ ലഭിക്കും.

ബിഎസ് സി നഴ്സിംഗ് കഴിഞ്ഞവർക്കു മാത്രമേ അഡാപ്റ്റേഷൻ കോഴ്സ് പൂർത്തിയാക്കി രജിസ്ട്രേഷൻ നൽകുന്നതായിരുന്നു നിലവിലെ നടപടിക്രമം. ഇതിൽ വരുത്തിയ മാറ്റം കേരളത്തിലെ ആയിരക്കണക്കിന് ജനറൽ നഴ്സിംഗ് പാസായ നഴ്സുമാർക്ക് ഗുണകരമാകുമെന്നാണു വിലയിരുത്തപ്പെടുന്നത്.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x