ഒസ്ട്രേലിയയിലെ ഇടത്തരം വരുമാനക്കാര്‍ക്ക് നികുതി ഇളവ് നൽകാൻ സർക്കാർ തയ്യാറെടുക്കുന്നതായി സൂചന.
ഒസ്ട്രേലിയയിലെ ഇടത്തരം വരുമാനക്കാര്‍ക്ക് നികുതി ഇളവ് നൽകാൻ സർക്കാർ തയ്യാറെടുക്കുന്നതായി സൂചന. അടുത്ത തെരഞ്ഞെടുപ്പിനു മുമ്പ് ഇളവ് പ്രഖ്യാപിക്കുമെന്നാണ് പ്രധാനമന്ത്രി മാല്‍കോം ടേണ്‍ബുള്‍ ബിസിനസ് കൗണ്‍സില്‍ ഓഫ് ഓസ്‌ട്രേലിയയില്‍ നടത്തിയ പ്രസംഗത്തിനിടെ സൂചന നല്‍കിയത്.
ഇടത്തരം വരുമാനക്കാരായ ഓസ്‌ട്രേലിയക്കാരുടെ ഭാരം കുറയ്ക്കുന്നതിന് ട്രഷററും മറ്റ് മന്ത്രിസഭാംഗങ്ങളുമായി സജീവമായി താന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതോടൊപ്പം ബജറ്റ് കമ്മിക്കു പകരം മിച്ചബജറ്റാക്കാനുള്ള പ്രതിജ്ഞാബദ്ധതയുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
87,000 ഡോളറോ അതില്‍ കുറഞ്ഞതോ ആയ വരുമാനമുള്ളവര്‍ 32.5 ശതമാനം വരെ നികുതി നല്‍കണം. അടുത്ത വിഭാഗത്തിലുള്ളവര്‍- 1,80,000 ഡോളര്‍വരെ വരുമാനമുള്ളവര്‍ 37 ശതമാനം വരെയും നികുതി നല്‍കണമെന്നും രാജ്യത്തെ ഏറ്റവും കുറഞ്ഞ നികുതിനിരക്കുകള്‍ വളരെ ഉയര്‍ന്നതാണെന്നും അവ പരിഗണക്കപ്പെടണമെന്നും ടേൺബുൾ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.