Currency

സാമ്പത്തിക-തൊഴിൽ രംഗത്തിനു ഉണർവ്വേകാൻ പുതിയ വിസയുമായി ഓസ്ട്രേലിയ

സ്വന്തം ലേഖകൻSaturday, March 10, 2018 6:06 pm
Australia Visa

രാജ്യത്തെ സാമ്പത്തിക, തൊഴിൽ മേഖലകൾക്കു ഉണർവ്വേകുക ലക്ഷ്യമിട്ടു ഓസ്ട്രേലിയ പുതിയ വിസ കൊണ്ടുവരുന്നു. രാജ്യത്ത് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്കാണു നിർദ്ദിഷ്ട വിസ നൽകുകയെന്നു ആഭ്യന്തരകാര്യ വകുപ്പ് മന്ത്രി പീറ്റർ ഡട്ടൺ അറിയിച്ചു.

ഓസ്ട്രേലിയയിൽ ബിസിനസ് സംരംഭങ്ങൾ തുടങ്ങുന്ന വിദേശികളായ വ്യക്തികൾക്കു നിക്ഷേപകാര്യത്തിൽ മാനദണ്ഡമൊന്നും ഇല്ലാതെയാകും പ്രസ്തുത വിസ അനുവദിക്കുകയെന്നാണു വിവരം. അതേസമയം ഇംഗ്ലീഷ് ഭാഷയിലുള്ള പരിജ്ഞാനം നിർബന്ധമായിരിക്കും.

പുത്തൻ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവരെ രാജ്യത്തേക്കു ആകർഷിക്കുക വഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നാണു സർക്കാർ പ്രതീക്ഷിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x