ഓസ്ട്രേലിയയിലേക്ക് കുടിയേറുന്ന ഇന്ത്യക്കാർക്കും തൊഴിലിനായി എത്തുന്നവർക്കും രാജ്യത്തെ ബാങ്കിംഗ് സിസ്റ്റം അൽപ്പം വ്യത്യാസം ഉള്ളതായി തോന്നാൻ സാധ്യതയുണ്ട്. ഇതാകട്ടെ ആശയക്കുഴപ്പം ഉണ്ടാക്കാനും ഇടയാക്കിയേക്കും.
ഓസ്ട്രേലിയയിലേക്ക് കുടിയേറുന്ന ഇന്ത്യക്കാർക്കും തൊഴിലിനായി എത്തുന്നവർക്കും രാജ്യത്തെ ബാങ്കിംഗ് സിസ്റ്റം അൽപ്പം വ്യത്യാസം ഉള്ളതായി തോന്നാൻ സാധ്യതയുണ്ട്. ഇതാകട്ടെ ആശയക്കുഴപ്പം ഉണ്ടാക്കാനും ഇടയാക്കിയേക്കും. രാജ്യത്തെത്തി ജോലി നോക്കുമ്പോൾ ഒരു ബാങ്ക് അക്കൗണ്ട് നിർബന്ധവുമാണ്. ഏതു തരം അക്കൗണ്ട് ആണ് നിങ്ങൾക്ക് അനുയോജ്യമായതെന്ന് തെരഞ്ഞെടുക്കുകയാണ് ആദ്യപടി. ഇതുവഴി ചില അക്കൗണ്ടുകൾക്ക് അധികമായി നൽകേണ്ടി വരുന്ന ഫീസും മറ്റു ചിലവുകളും ഒഴിവാക്കാൻ നിങ്ങളെ സഹായിക്കും. ഓസ്ട്രേലിയയിൽ ബാങ്കിംഗ് ഇടപാടുകൾ നടത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ബാങ്കുകളെയും അക്കൗണ്ടുകളെയും താരതമ്യം ചെയ്യുക
രാജ്യത്തെ വിവിധ ബാങ്കുകൾ വ്യത്യസ്തമായ സേവനങ്ങളാണ് ഉപഭോഗ്താക്കൾക്ക് നൽകി വരുന്നത്. അതിനാൽ ബാങ്കുകളെ തമ്മിൽ താരതമ്യം ചെയ്യാൻ ശ്രമിക്കുന്നത് നന്നായിരിക്കും . അതിനായി ബാങ്കുകളിലേക്ക് വിളിച്ചു അവയുടെ സേവനത്തെക്കുറിച്ചു അന്വേഷിക്കുക. അധിക ഫീസും ചിലവുകളും ആവശ്യപ്പെടാത്ത ബാങ്കിനെ ആശ്രയിക്കുന്നതാവും ഉത്തമം. ഇവിടെ നിങ്ങൾക്ക് അനുയോജ്യമായ അക്കൗണ്ട് തുറക്കുക. ഇതിനായി പ്രസ്തുത ബാങ്കിൽ ലഭ്യമായ അക്കൗണ്ടുകൾ ഏതൊക്കെയെന്നും നോക്കുക. അക്കൗണ്ടിൽ അധിക തുക ഇവർ ഈടാക്കുന്നുണ്ടോ എന്നും മുൻകൂറായി അന്വേഷിക്കുന്നത് അപ്രതീക്ഷിത ചിലവുകൾ ഒഴിവാക്കാൻ ഉപകരിക്കും.
കാർഡുകൾ ഉപയോഗിക്കുമ്പോൾ
എ ടി എം കാർഡുകൾ ഉപയോഗിച്ച് പണം പിൻവലിക്കുമ്പോൾ നിങ്ങളുടെ കയ്യിലുള്ള കാർഡ് ഏതു ബാങ്കിന്റെയാണോ ആ ബാങ്കിന്റെ എ ടി എം യന്ത്രത്തിൽ നിന്ന് തന്നെ പണം പിൻവലിക്കാൻ ശ്രദ്ധിക്കുക. ഇത് മറ്റു ബാങ്കുകളുടെ എ ടി എം -ൽ നിന്നും പിൻവലിക്കുമ്പോഴുള്ള അധിക ചാർജ് ഒഴിവാക്കാൻ നിങ്ങളെ സഹായിക്കും. കൂടാതെ, മിക്ക സൂപ്പർമാർക്കെറ്റുകളിൽ നിന്നും സാധനങ്ങൾ വാങ്ങിയ ശേഷം ക്യാഷ് ഔട്ട് ആയി ആവശ്യത്തിനുള്ള പണം ഇതുവഴി ചോദിച്ചു വാങ്ങാവുന്നതാണ്. ഇതിന് അധിക പണം നൽകേണ്ടതില്ല.
ഓൺലൈനിൽ അക്കൗണ്ട് പരിശോധിക്കാം
ബാങ്ക് അക്കൗണ്ട് തുറന്ന ശേഷം ഓൺലൈൻ ആയി അക്കൗണ്ട് പരിശോധിക്കാനുള്ള അനുവാദം ബാങ്കിൽ നിന്നും ചോദിച്ചു വാങ്ങുക. ഇത് ലഭിച്ചു കഴിഞ്ഞാൽ ഏതു സമയത്തും വീട്ടിലിരുന്നു കൊണ്ട് തന്നെ സൗജന്യമായി അക്കൗണ്ട് പരിധോദിക്കാൻ സാധിക്കും. മാസാമാസമുള്ള വരവ് ചെലവ് കണക്കുകളെക്കുറിച്ചു കൃത്യമായി ബോധ്യമുണ്ടാവുക. ഇത് ഓൺലൈൻ അക്കൗണ്ട് വഴി പരിശോധിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത്തിലൂടെ ഡയറക്റ്റ് ഡെബിറ്റ് ആയി ബിൽ അടയ്ക്കുമ്പോൾ ആവശ്യത്തിനുള്ള പണം അക്കൗണ്ടിൽ ഉണ്ടോ എന്ന് ഉറപ്പു വരുത്തുവാൻ സാധിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Ahaa, its fastidious dialogue regarding this article at this place at this
web site, I have read all that, so at this time me also commenting at this place.