Currency

പാർലമെന്റംഗങ്ങളുടെ ഇരട്ടപൗരത്വവിവാദം: ടേൺബുൾ സർക്കാർ പ്രതിസന്ധിയിൽ

സ്വന്തം ലേഖകൻThursday, December 7, 2017 8:38 pm

ഇരട്ടപൗരത്വപ്രശ്നത്തിൽ ഒൻപതോളം പാർലമെന്റംഗങ്ങൾക്ക് അയോഗ്യത കൽപ്പിച്ചതിനെ തുടർന്ന് 19ന് ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കെ, ഓസ്ട്രേലിയ സർക്കാരിന്റെ ഭാവി തുലാസിൽ. നിലവിൽ സഖ്യകക്ഷി സർക്കാർ പിടിച്ചുനിൽക്കുന്നത് ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ്. സുരക്ഷിതമെന്നു കരുതുന്ന സിഡ്നി സീറ്റ് ലഭിച്ചില്ലെങ്കിൽ സർക്കാർ വീഴുമെന്നാണ് സൂചന.

ഓസ്ട്രേലിയക്കാരിൽ പകുതിപ്പേരും അന്യദേശത്തു ജനിച്ചവരോ അന്യദേശക്കാരുടെ മക്കളോ ആണ്. അയോഗ്യരാക്കിയവർക്ക് പുറമെ അധോസഭയിലെ നാലു ഭരണകക്ഷി എംപിമാരുടെ സ്ഥാനവും തെറിക്കുമെന്നാണു സൂചന. അതേസമയം രണ്ട് പ്രതിപക്ഷ എംപിമാർ കൂടി പൗരത്വകേസിൽ ഉൾപ്പെട്ടിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x