Currency

ഓസ്ടേലിയയിൽ അവകാശപ്പെടാൻ ആളില്ലാതെ കിടക്കുന്നത് ഒരു ബില്യൺ ഡോളർ

സ്വന്തം ലേഖകൻWednesday, October 12, 2016 1:40 pm

ഓസ്റ്റ്രേലിയയിലെ വിവിധ ബാങ്കുകളിലും ഷെയർ മാർക്കറ്റുകളിലും ലൈഫ് ഇൻഷുറൻസിലുമൊക്കെയായി ഒരു ബില്യൺ ഡോളർ അവകാശപ്പെടാൻ ആളില്ലാതെ കിടക്കുന്നു. ദക്ഷിണ ഓസ്ട്രേലിയയിൽ മാത്രം 35 മില്യൺ ഡോളറാണ് ഇത്തരത്തിൽ അവകാശികളില്ലാതെ കിടക്കുന്നത്.

അഡലെയ്ഡ്: ഓസ്റ്റ്രേലിയയിലെ വിവിധ ബാങ്കുകളിലും ഷെയർ മാർക്കറ്റുകളിലും ലൈഫ് ഇൻഷുറൻസിലുമൊക്കെയായി ഒരു ബില്യൺ ഡോളർ അവകാശപ്പെടാൻ ആളില്ലാതെ കിടക്കുന്നു.  ദക്ഷിണ ഓസ്ട്രേലിയയിൽ മാത്രം 35 മില്യൺ ഡോളറാണ് ഇത്തരത്തിൽ അവകാശികളില്ലാതെ കിടക്കുന്നത്. പലർക്കും തങ്ങളൂടെ പേരിൽ വിവിധ ബാങ്കുകളിലും മറ്റും ഇങ്ങനെയൊരു സമ്പാദ്യം ഉണ്ടെന്ന അറിവുപോലുമില്ലെന്നതാണ് വസ്തുത.

അഡലെയ്ഡിലാണ് ഇത്തരത്തിൽ ഏറ്റവും കൂടുതൽ തുക കിടക്കുന്നത്. കഴിഞ്ഞ വർഷം ഇത്തരത്തിൽ അവാകാശികളറിയാതെ കിടക്കുകയായിരുന്ന 130,000 ഡോളർ യഥാർത്ഥ അവകാശികളെ കണ്ടെത്തി നൽകാൻ സാധിച്ചെന്ന് ഓസ്റ്റ്രേലിയൻ സെക്യൂരീറ്റീസ് ആൻഡ്  ഇൻവെസ്റ്റ്മെന്റ് കമ്മീഷൻ അറിയിച്ചു. ഇത്തരത്തിൽ തങ്ങളുടെ പേരിൽ എവിടെയെങ്കിലും നിക്ഷേപമുണ്ടെങ്കിൽ പൊതുജനങ്ങൾ അത് കണ്ടെത്തണമെന്ന് അധികൃതർ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “ഓസ്ടേലിയയിൽ അവകാശപ്പെടാൻ ആളില്ലാതെ കിടക്കുന്നത് ഒരു ബില്യൺ ഡോളർ”

  1. When someone writes an article he/she keeps the thought of a user in his/her brain that how a user can be aware of
    it. Therefore that’s why this paragraph is amazing. Thanks!

Comments are closed.

Top
x