Currency

ഓസ്‌ട്രേലിയയില്‍ ഏറ്റവുമധികം ജനസംഖ്യാവളര്‍ച്ച വിക്ടോറിയയില്‍

സ്വന്തം ലേഖകന്‍Sunday, December 11, 2016 8:49 am

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വിക്ടോറിയയിലെ ജനസംഖ്യയില്‍ 1.9 ശതമാനം വളര്‍ച്ചയുണ്ടായെന്നാണ് ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്‌സില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. മറ്റ് സ്‌റ്റേറ്റുകളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും ഇവിടേക്ക് എത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓസ്‌ട്രേലിയ: രാജ്യത്തെ ജനസംഖ്യാവളര്‍ച്ചയുടെ കാര്യത്തില്‍ വിക്ടോറിയ വന്‍ മുന്നേറ്റം നടത്തുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വിക്ടോറിയയിലെ ജനസംഖ്യയില്‍ 1.9 ശതമാനം വളര്‍ച്ചയുണ്ടായെന്നാണ് ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്‌സില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. മറ്റ് സ്‌റ്റേറ്റുകളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും ഇവിടേക്ക് എത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം വിദേശത്ത് നിന്നുമുളള തൊഴിലാളികളുടെ പ്രധാന ആകര്‍ഷണകേന്ദ്രമായ ന്യൂ സൗത്ത് വെയില്‍സില്‍ ജനസംഖ്യാ വളര്‍ച്ച 1.4 ശതമാനവും ക്യൂന്‍സ്ലാന്‍ഡിലും ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടറിയിലും 1.3 ശതമാനവും വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ 1.2 ശതമാനവും സൗത്ത് ഓസ്‌ട്രേലിയയില്‍ 0.6 ശതമാനവും ടാസ്മാനിയയിലും നോര്‍ത്തേണ്‍ ടെറിട്ടറിയിലും 0.4 ശതമാനവുമാണ്.

വിക്ടോറിയയിലെ ജനസംഖ്യാ വളര്‍ച്ചയില്‍ 2009 ജൂണിന് ശേഷം ഇപ്പോള്‍ ഏറ്റവും കൂടുല്‍ വളര്‍ച്ചയാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യത്തുണ്ടായ ജനസംഖ്യാ വളര്‍ച്ചയുടെ മൂന്നില്‍ രണ്ടും വിക്‌ടോറിയ, സൗത്ത് വെയില്‍സ് സ്‌റ്റേറ്റുകളിലാണുണ്ടായിരിക്കുന്നതെന്നും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഓസ്‌ട്രേലിയയിലെ മറ്റ് സ്‌റ്റേറ്റുകളില്‍ നിന്നും കൂടുതല്‍ പേര്‍ എത്തുന്നതും വിക്ടോറിയയിലേക്കാണ്. കഴിഞ്ഞ 12 മാസങ്ങള്‍ക്കിടെ വിക്ടോറിയയിലേക്ക് മറ്റ് സ്‌റ്റേറ്റുകളില്‍ നിന്നെത്തിയത് 14,429 പേരാണ്. മൊത്തം ഇന്റര്‍‌സ്റ്റേറ്റ് മൈഗ്രേഷന്റെ 48.6 ശതമാനമാണിത്. 10,118 പേരെത്തിയ ക്യൂന്‍സ്ലാന്‍ഡും ഇന്റര്‍‌സ്റ്റേറ്റ് മൈഗ്രേഷനില്‍ 21 ശതമാനം നേടിയ ടാസ്മാനിയയും തൊട്ട് പുറകിലുണ്ട്. എന്നാല്‍ സിഡ്‌നിയിലെ ജനസംഖ്യാ വളര്‍ച്ചയില്‍ 2013 ഡിസംബറിന് ശേഷം ഏറ്റവും കൂടുതല്‍ ഇടിവ് സംഭവിച്ചുവെന്നും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഓസ്‌ട്രേിലയയിലെത്തുന്ന 73.9 ശതമാനം വിദേശികളും എന്‍സ്ഡബ്ല്യൂവിലോ വിക്ടോറിയയിലോ സെറ്റില്‍ ചെയ്യുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. 39.1 ശതമാനം പേര്‍ ന്യൂ സൗത്ത് വെയില്‍സിനെ ഇഷ്ടപ്പെടുമ്പോള്‍ 34.7ശതമാനം പേര്‍ വിക്ടോറിയ ഇഷ്ടപ്പെടുന്നു. മറ്റെല്ലാ സ്റ്റേറ്റുകളിലും ടെറിട്ടറികളിലും നെറ്റ് ഓവര്‍സീസ് മൈഗ്രേഷന്‍ മിതമായ രീതിയിലോ താഴ്ന്ന രീതിയിലോ ആണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓസ്‌ട്രേലിയയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സിറ്റി മെല്‍ബണാണ്. ഇവിടെ ആറ് മില്യണ്‍ ആളുകളാണുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

16 thoughts on “ഓസ്‌ട്രേലിയയില്‍ ഏറ്റവുമധികം ജനസംഖ്യാവളര്‍ച്ച വിക്ടോറിയയില്‍”

  1. Lillie says:

    Hi, I check your new stuff like every week.
    Your humoristic style is witty, keep doing what you’re
    doing!

  2. Viola says:

    Hello my family member! I wish to say that this post is amazing,
    nice written and come with almost all significant infos. I would like
    to peer more posts like this .

  3. That is really fascinating, You are an overly professional blogger.
    I’ve joined your rss feed and stay up for in search of extra
    of your magnificent post. Additionally, I have shared your website
    in my social networks

  4. Hello colleagues, how is everything, and what you want to say about this post, in my view
    its genuinely amazing in support of me.

  5. hello there and thank you for your info – I have definitely picked up something new from right here.
    I did however expertise several technical issues using this web site, since I experienced to reload
    the website lots of times previous to I could get
    it to load correctly. I had been wondering if your hosting is OK?
    Not that I’m complaining, but slow loading instances times will very frequently affect your placement in google and could damage
    your high-quality score if ads and marketing with Adwords.
    Anyway I’m adding this RSS to my email and can look out for
    much more of your respective interesting content. Ensure that you update this again very soon.

Comments are closed.

Top
x