ഒട്ടാവ: ബാങ്ക് ഓഫ് കാനഡ മിനിമം പണയ യോഗ്യതാനിരക്കില്‍ (മിനിമം മോര്‍ട്‌ഗേജ് ക്വാളിഫയിങ് റേറ്റ്) 0.15% കുറവ് വരുത്തി. 5.34 ശതമാനത്തില്‍ നിന്ന് 5.19 ശതമാനമായാണ് നിരക്ക് കുറച്ചത്. ഏതാണ്ട് മൂന്നുവര്‍ഷത്തിനിടെ ആദ്യമായാണ് രാജ്യത്തെ കേന്ദ്രബാങ്കിന്റെ മിനിമം പണയ യോഗ്യതാനിരക്ക് കുറയ്ക്കുന്നത്.
ബാങ്ക് ഓഫ് കാനഡയുടെ പുതിയ നിരക്ക്, ഇന്‍ഷുര്‍ ചെയ്യാത്ത ഈടു (പണയവുമായി)മായി ബന്ധപ്പെട്ട് ചെറിയ തോതിലാണെങ്കിലും പ്രതിഫലനമുണ്ടാക്കും. പണയ യോഗ്യതാക്ഷമത (മോര്‍ട്‌ഗേജ് സ്‌ട്രെസ് ടെസ്റ്റ് റേറ്റ്) നിര്‍ണ്ണയിക്കുന്നതിലാകും നിരക്കുമാറ്റത്തിന്റെ സ്വാധീനം.
ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത പണയത്തിന്റെ യോഗ്യതാനിരക്ക് കുറഞ്ഞത്, കരാര്‍ പ്രകാരമുള്ള പണയ നിരക്കിന്റെ രണ്ടു ശതമാനത്തിലുമേറെയോ അഞ്ചുവര്‍ഷ അടിസ്ഥാന നിരക്കിലുമേറെയോ ആയിരിക്കുമെന്ന് ബാങ്ക് ഓഫ് കാനഡയുടെ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.