രാജ്യത്തെ മുൻനിര ബാങ്കുകൾ പലിശ നിരക്ക് വർധിപ്പിക്കാൻ തയ്യാറെടുക്കുന്നു. ബാങ്കുകള്‍ കൂടുതല്‍ സുരക്ഷിതമാകാനും നിക്ഷേപത്തുക വര്‍ധിപ്പിക്കാനുമാണ് വര്‍ധന നടപ്പാക്കുന്നത്.
അഡലെയ്ഡ്: രാജ്യത്തെ മുൻനിര ബാങ്കുകൾ പലിശ നിരക്ക് വർധിപ്പിക്കാൻ തയ്യാറെടുക്കുന്നു. ബാങ്കുകള്‍ കൂടുതല്‍ സുരക്ഷിതമാകാനും നിക്ഷേപത്തുക വര്‍ധിപ്പിക്കാനുമാണ് വര്‍ധന നടപ്പാക്കുന്നത്. എന്നാല്‍ നിരക്കുവര്‍ധന ഹൗസിംഗ് വായ്പയെടുത്തിരുക്കുന്നവരെ പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പാണ്. ഭവന വായ്പകള്‍ നല്‍കുന്നതിന് ബാങ്കുകള്‍ വിദേശനിക്ഷേപത്തെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. അതിനാൽ അന്താരാഷ്ട്ര നിയന്ത്രണമായ നെറ്റ്സ്റ്റേബിൾ ഫണ്ടിം റേഷ്യോയാണ് നിരക്ക് വർധനയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വിദേശ സാമ്പത്തിക വിപണിയെ ആശ്രയിക്കുന്നതിനു പകരം വായ്പ നല്‍കുന്നതിന് ഓസ്‌ട്രേലിയന്‍ നിഷേപത്തെ കൂടുതലായി ആശ്രയിക്കണമെന്ന് അന്താരാഷ്ട്ര ബാങ്കിംഗ് മേഖലയിലെ മേധാവികൾ ഓസ്‌ട്രേലിയന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ ഒന്നുകില്‍ വായ്പകള്‍ക്കുള്ള പലിശനിരക്ക് വര്‍ധിപ്പിക്കുക, അല്ലെങ്കില്‍ അടുത്ത വര്‍ഷം മുതല്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്ന ഡിസ്‌കൗണ്ട് കുറയ്ക്കുയെന്ന മാർഗങ്ങളാണു ബാങ്കുകൾക്ക് മുന്നിലുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Thankfulness to my father who told me on the topic of this weblog, this webpage is really remarkable.