കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള യാചകർ ജർമ്മനിയിൽ എത്തുന്നത് ബിഎംഡബ്ല്യൂ, മേഴ്സിഡസ്, ഓഡി എന്നീ മുന്തിയ ഇനം കാറുകളിലാണെന്ന് പുതിയ റിപ്പോർട്ട് പറയുന്നു.
ബർലിൻ: ദാരിദ്ര്യമൂലമാണ് ആളുകൾ ഭിക്ഷാടനത്തിൽ ഏർപ്പെടുന്നതെന്നാണ് പൊതുധാരണ. എന്നാൽ ജർമ്മനിയിൽ അങ്ങനെയല്ലെന്ന് വേണം അനുമാനിക്കാൻ. കാരണം കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള യാചകർ ജർമ്മനിയിൽ എത്തുന്നത് ബിഎംഡബ്ല്യൂ, മേഴ്സിഡസ്, ഓഡി എന്നീ മുന്തിയ ഇനം കാറുകളിലാണെന്ന് പുതിയ റിപ്പോർട്ട് പറയുന്നു.
ജർമനിയിൽ യാചക മാഫിയ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് ഇതെന്ന് പോലീസും സമ്മതിക്കുന്നു. അധികം യാചകരും റുമേനിയയിൽ നിന്നാണ് ജർമനിയിലേക്ക് കുടിയേറുന്നത്. ജർമൻ നിരത്തുകൾ ഇവർ ഇന്ന് കൈയടക്കിയിരിക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ട് വ്യക്തമാക്കുന്നത്.
പ്രതിദിനം ഒരാൾക്ക് ഏറ്റവും കുറഞ്ഞത് നൂറ് യൂറോയുടെ വരുമാനം ഭിക്ഷാടനം വഴി ലഭിക്കുന്നുണ്ടെന്നാണ് കണക്കുകൾ. ഭിക്ഷാടകർക്ക് പുറമെ പിടിച്ചു പറിക്കാരും, ലൈംഗിക തൊഴിലാളികളും ഇത്തരത്തിൽ രാജ്യത്തെത്തുന്നുണ്ട്. ഭിക്ഷാടനം ജർമ്മനിയിൽ കുറ്റകരമാണെന്നിരിക്കെ ഇത്തരക്കാരെ പിടികൂടി നാടുകടത്തുമെന്ന് അധികൃതർ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.