Currency

ബര്‍ലിനിലെ പുതിയ വിമാനത്താവളം തുറക്കുക 2020ൽ മാത്രം

സ്വന്തം ലേഖകൻMonday, December 18, 2017 9:53 pm

ബർലിൻ: ബര്‍ലിനിലെ പുതിയ വിമാനത്താവളം 2020നു മുന്‍പ് തുറക്കില്ലെന്നു അധികൃതർ വ്യക്തമാക്കി. ഇപ്പോള്‍ തന്നെ ഷെഡ്യൂളിന് എട്ടു വര്‍ഷം പിന്നിലാണ് നിര്‍മാണ പ്രവര്‍ത്തി പുരോഗമിക്കുന്നത്. സാങ്കേതികമായ പോരായ്മകളും രാഷ്ട്രീയ വിവാദങ്ങളും പണി വൈകാന്‍ കാരണമായതായാണു വിലയിരുത്തൽ.

നിലവിൽ സാങ്കേതിക പ്രശ്നങ്ങളെല്ലാം പരിഹരിച്ചു കഴിഞ്ഞെന്നാണ് പ്ളാനര്‍മാര്‍ നൽകുന്ന വിശദീകരണം. നിര്‍മാണത്തിന്റെ അവസാന ഘട്ടമാണ് ഇനി നടക്കാനുള്ളത്. ഇത് തുടങ്ങുമെന്ന് എയര്‍പോര്‍ട്ട് മേധാവി എംഗല്‍ബര്‍ട്ട്ഡാല്‍ഡ്രൂപ്പ് വ്യക്തമാക്കിയിരിക്കുകയാണ്.

2020 ഒക്റ്റോബറിനു ശേഷം പുതിയ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നാണ് നിലവിലെ പ്രതീക്ഷ. ആറു ബില്യന്‍ യൂറോ ചെലവ് പ്രതീക്ഷിച്ച് ആരംഭിച്ചതാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളെങ്കിലും ഈ തുക ഉയരുമെന്നാണു കരുതുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x