Currency

ബര്‍ലിനിലെ കടല്‍ക്കാക്കകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻMonday, November 28, 2016 5:02 pm

നേരത്തെ പല ജര്‍മന്‍ സ്റേററ്റുകളിലും ഇതര യൂറോപ്യന്‍ രാജ്യങ്ങളിലും ഇതിനകം രോഗം സ്ഥിരീകരിച്ചുകഴിഞ്ഞതാണ്.

ബര്‍ലിന്‍: ജര്‍മനിയില്‍ അപകടകരമാം വിധം പക്ഷിപ്പനി പടരുന്നു. ഏറ്റവും ഒടുവിലായി ബര്‍ലിനിലും ബ്രാന്‍ഡന്‍ബര്‍ഗിലും കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു. രണ്ടു ജില്ലകളില്‍ ചത്തുവീണ കടല്‍ക്കാക്കകളില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി വൈറസിനെ തിരിച്ചറിഞ്ഞത്.

നേരത്തെ പല ജര്‍മന്‍ സ്റേററ്റുകളിലും ഇതര യൂറോപ്യന്‍ രാജ്യങ്ങളിലും ഇതിനകം രോഗം സ്ഥിരീകരിച്ചു കഴിഞ്ഞതാണ്. ബര്‍ലിനിലെ ലാന്‍ഡ്വെര്‍ കനാലില്‍ അരയനങ്ങള്‍ക്കും ഇതു ബാധിച്ചതായി സംശയിക്കുന്നതായി അധികൃതർ അറിയിച്ചു. സ്പ്രീ നദിക്കുന്ന സമാന്തരമായൊഴുകുന്ന കനാലാണിത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x