
റിയാദ്: യുഎഇ- ഒമാന്‍ അതിര്‍ത്തികളില്‍ പ്രവാസികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. യുഎഇ അധികൃതര്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് പ്രവാസികള്‍ക്ക് നിയന്ത്രണമുണ്ടാവുമെന്ന് വ്യക്തമാക്കുന്നത്. പ്രവാസികള്‍ക്ക് കടന്നുപോകാന്‍ സാധിക്കുന്ന അതിര്‍ത്തികളുടെ എണ്ണം യുഎഇ രണ്ടായി ചുരുക്കി. പുതുവല്സരത്തില് പുതിയ നിയന്ത്രണം നിലവില്‍ വരും. അല്‍ഐനിലെ മസ്യാദ്, ഖദ്മത്ത് ശക്ക്ല എന്നീ അതിര്‍ത്തികള്‍ വഴി മാത്രമാണ് ജനുവരി ഒന്ന് മുതല്‍ പ്രവാസികളെ കടത്തിവിടുക എന്ന് സര്‍ക്കുലറില്‍ പറയുന്നു. യുഎഇ പ്രവാസികള്‍ക്കും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്കും വിദേശ പൗരന്മാര്ക്കും ഈ നിയന്ത്രണം ബാധകമാണ്.
അതേസമയം ദുബായിലെ ഹത്ത ബോര്‍ഡര്‍, ഫുജൈറയിലെ ഖദ്മത്ത് മലാഹി ബോര്‍ഡര്‍ തുടങ്ങിയ അതിര്‍ത്തികള്‍ക്ക് ഈ നിയന്ത്രണം ബാധകമാണോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഈ അതിര്‍ത്തികള്‍ക്ക് പുറമെ അല്‍ഐനിലെ ഹീലിയിലും യുഎഇ- ഒമാന്‍ അതിര്‍ത്തിയുണ്ട്. അല്‍ഐനിലെ മസ്യാദ്, ഖദ്മത്ത് മലാഹി അല്ലാത്ത അതിര്‍ത്തികളില്‍ ഇനി മുതല്‍ യുഎഇ ജിസിസി പൗരന്മാരുടെയും അവര്‍ക്കൊപ്പം യാത്രചെയ്യുന്നവരുടെയും നടപടിക്രമങ്ങള്‍ മാത്രമേ പൂര്‍ത്തിയാക്കൂ എന്നാണ് സര്‍ക്കുലര്‍ പറയുന്നത്.
പുതുവല്‍സര അവധി ആഘോഷിക്കാന്‍ യുഎഇക്കും ഒമാനുമിടയില്‍ വിനോദസഞ്ചാരികള്‍ കടന്നുപോകുന്ന സമയത്താണ് നിയന്ത്രണം എന്നത് യാത്രക്കാരെ വലക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.