സെപ്റ്റംബര്‍ മുതൽ വര്‍ധന നിലവില്‍ വരും
ലണ്ടൺ: ബ്രിട്ടണിൽ ഇലക്ട്രിസിറ്റി ബില്‍ വര്‍ധിക്കാന്‍ മാനെജ്‌മെന്റുകള്‍ തീരുമാനിച്ചു. സെപ്റ്റംബര്‍ മുതൽ വര്‍ധന നിലവില്‍ വരും. 12.5 ശതമാനം വര്‍ധനയാണ് ഏർപ്പെടുത്തുന്നത്.
3.1 മില്യണ്‍ ആളുകളെ തീരുമാനം ബാധിക്കും. 6 എനര്‍ജി കമ്പനികളും വര്‍ധനയ്ക്ക് അനുകൂല നിലപാട് കൈക്കൊണ്ടുകഴിഞ്ഞു. ബ്രിട്ടീഷ് ഗ്യാസാണ് നിരക്കുവർധന ആദ്യം പ്രഖ്യാപിച്ചത്.
സെപ്റ്റംബര്‍ 15 മുതല്‍ എല്ലാവരും നിരക്ക് വര്‍ധിപ്പിക്കുമെന്നാണ് റിപ്പോർട്ട്. പ്രതിവര്‍ഷം 76 മുതല്‍ 1120 പൗണ്ടിന്റെ വര്‍ധനയാണ് ഓരോ വീടിനും ഉണ്ടാകുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.