Currency

കാൾടെക്സ് ഇന്ത്യക്കാരടക്കമുള്ള ജീവനക്കാരെ ചൂഷണം ചെയ്യുന്നു

സ്വന്തം ലേഖകൻMonday, November 7, 2016 8:20 am

പരാതിയുടെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളമുള്ള കാൾടെക്സ് സർവീസ് സ്റ്റേഷനുകളിൽ വ്യാപക പരിശോധന നടത്തുമെന്ന് ഫെയർ വർക്ക്സ് ഒമ്പുഡ്സ്മാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അഡലെയ്ഡ്: ഓസ്ട്രേലിയയിലെ ഏറ്റവും വലിയ ഇന്ധനവിതരണ കമ്പനിയായ കാൾടെക്സ് കുറഞ്ഞ വരുമാനം നൽകി ജീവനക്കാരെ ചൂഷണം ചെയ്യുന്നതായി വ്യാപക പരാതി. പാർട്ട്ടൈമായി ജോലി ചെയ്യുന്ന ഇന്ത്യൻ യുവാക്കളും ഇത്തരത്തിൽ ചൂഷണം ചെയ്യപ്പെടുന്നവരിൽ ഉൾപ്പെടുന്നു. മണിക്കൂറിൽ പന്ത്രണ്ട് ഡോളറെന്ന കൂറഞ്ഞ വേതനമാണ് ഇവർക്ക് നൽകുന്നതെന്നാണ് റിപ്പോർട്ട്.

പരാതിയുടെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളമുള്ള കാൾടെക്സ് സർവീസ് സ്റ്റേഷനുകളിൽ വ്യാപക പരിശോധന നടത്തുമെന്ന് ഫെയർ വർക്ക്സ് ഒമ്പുഡ്സ്മാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ കമ്പനിക്ക് 1800ലധികം ഇന്ധന വിതരണ കേന്ദ്രങ്ങളുണ്ട്. 650ലധികം ഫ്രാഞ്ചസികളുമുണ്ട്. കമ്പനി തന്നെ ചില ഫ്രാഞ്ചസികളിൽ പരിശോധന നടത്തി ഇതിനോടകം ക്രമക്കേടുകൾ കണ്ടെത്തിയിട്ടണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “കാൾടെക്സ് ഇന്ത്യക്കാരടക്കമുള്ള ജീവനക്കാരെ ചൂഷണം ചെയ്യുന്നു”

  1. Hello it’s me, I am also visiting this web site on a
    regular basis, this web site is in fact fastidious and
    the users are actually sharing fastidious thoughts.

Comments are closed.

Top
x