Currency

യുവാക്കളെ കുടിയേറ്റത്തിന് സഹായിക്കാനായി കാനഡയും പഞ്ചാബും തമ്മില്‍ കരാര്‍

സ്വന്തം ലേഖകന്‍Tuesday, December 18, 2018 1:36 pm

കാനഡ: യുവാക്കളെ കുടിയേറ്റത്തിന് സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആല്‍ബര്‍ട്ടയും പഞ്ചാബും എം.ഒ.യു ഒപ്പുവക്കും. സാങ്കേതിക വിദ്യാഭ്യാസം നേടിയ പഞ്ചാബി യുവാക്കള്‍ക്ക് കനേഡിയന്‍ പ്രവേശനം സുഗമമാക്കുക എന്നതായിരിക്കും കരാറിന്റെ ലക്ഷ്യം. ഇത് സംബന്ധിച്ച് പഞ്ചാബ് സന്ദര്‍ശിക്കുന്ന കനേഡിയന്‍ കുടിയേറ്റ മന്ത്രി ക്രിസ്റ്റഫര്‍ കെര്‍ സര്‍ക്കാറുമായി ചര്‍ച്ചകള്‍ നടത്തി. പഞ്ചാബ് തൊഴില്‍ വകുപ്പ് മന്ത്രി ചരഞ്ചത്ത് സിംഗുമായാണ് ക്രിസ്റ്റഫര്‍ കെര്‍ ചര്‍ച്ചകള്‍ നടത്തിയത്.

ആല്‍ബര്‍ട്ട സര്‍ക്കാര്‍ മാനേജിംഗ് ഡയറക്ടര്‍ രാഹുല്‍ ശര്‍മ്മ ക്രിസ്റ്റഫര്‍ കെറിനെ അനുഗമിക്കുന്നുണ്ട്. ഇടനിലക്കാരുടെ ചതിയില്‍ പെടാതെ പഞ്ചാബി യുവതയ്ക്ക് കാനഡയില്‍ ഉപരിപഠനം സാധ്യമാക്കാന്‍ കരാര്‍ ഉപകരിക്കുമെന്ന് ചരഞ്ചത്ത് സിംഗ് പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x