
ടൊരോന്റോ: കാനഡയിലേക്കുള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിനായി കനേഡിയൽ സർക്കാർ 440 മില്യൺ ഡോളർ ചെലവഴിക്കും. കുടിയേറ്റകാര്യ വകുപ്പ് മന്ത്രി അഹമ്മദ് ഹസ്സനാണു ഇക്കാര്യം അറിയിച്ചത്.
കുടിയേറ്റക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിനായി മൂന്ന് വർഷത്തെ കർമ്മപദ്ധതിയാണു ആസൂത്രണം ചെയ്തിരിക്കുന്നത്. 2018ൽ 310,000 കുടിയേറ്റക്കാരെ രാജ്യത്തേക്കു എത്തിക്കാനാകുമെന്നാണു കരുതുന്നത്. 2010 ആകുമ്പോൾ ഇത് 340,000 ആയി ഉയർത്താനാകുമെന്നും കരുതുന്നു.
കഴിഞ്ഞ നൂറു വർഷത്തിനിടയിൽ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ കുടിയേറ്റമായിരിക്കും ഇക്കാലയളവിൽ കാനഡയിലേക്കു ഉണ്ടാകുക എന്നാണു വിലയിരുത്തൽ. എക്കണോമിക് ഇമ്മിഗ്രേഷൻ പ്രോഗ്രാമിലൂടെയാകും 60 ശതമാനം കുടിയേറ്റവും അനുവദിക്കുക. എക്സ്പ്രെസ്സ് എൻട്രി സിസ്റ്റം വഴിയുള്ള വിദഗ്ത തൊഴിലാളികളൂടെ കുടിയേറ്റവും പ്രോത്സാഹിപ്പിക്കപ്പെടുന്നതായിരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.