
ടൊരോന്റോ: രാജ്യത്തേക്കുള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രായപൂർത്തിയാകാത്ത വിദേശികളുടെ പൗരത്വ അപേക്ഷാഫീസ് കാനഡ കുറച്ചു. സിറ്റിസൺഷിപ്പ് ആക്റ്റിലെ സബ്സെക്ഷൻ 5(1) പ്രകാരം അപേക്ഷ നൽകുന്നവരുടെ ഫീ ആണു കുറച്ചിരിക്കുന്നത്.
CAD530 ആയിരുന്ന അപേക്ഷാഫീസ് CAD100 ആയാണു കുറച്ചിരിക്കുന്നത്. കനേഡിയൻ കുടിയേറ്റകാര്യ വകുപ്പ് മന്ത്രി അഹമ്മദ് ഹസ്സനാണു ഇത്തരമൊരു ഭേദഗതി കൊണ്ടുവരുന്നതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
കുടിയേറ്റക്കാരുടെ മക്കൾ അടക്കമുള്ളവർ കനേഡിയൻ പൗരത്വം സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണു ഇത്തരമൊരു നീക്കം സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.