Currency

കാനഡയിലെ തൊഴിലവസരങ്ങള്‍ 5,81,600 ആയി വളര്‍ന്നു; 6.4 ശതമാനം വളര്‍ച്ച

സ്വന്തം ലേഖകന്‍Tuesday, September 24, 2019 1:11 pm

ഓട്ടവ: 2019 രണ്ടാം പാദത്തില്‍ രാജ്യത്തെ തൊഴിലവസരങ്ങളുടെ എണ്ണം 5,81,600 ആയി വളര്‍ന്നു. തൊട്ടുമുന്നത്തെ വര്‍ഷത്തെ സമാനകാലയളവില്‍ നിന്നും 6.4 ശതമാനം വളര്‍ച്ചയാണ് ഇക്കുറി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 70 ശതമാനവും ക്യുബെക്ക് പ്രവിശ്യയുടെ സംഭാവനയാണ്. സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിട്ട കണക്കുപ്രകാരം 34,800 തൊഴിലവസരങ്ങളാണ് ഇവിടെ പുതിയതായി സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.

ഇതോടെ കഴിഞ്ഞ 11 പാദങ്ങളിലും തൊഴിലവസരങ്ങളില്‍ വളര്‍ച്ചരേഖപ്പെടുത്താന്‍ രാജ്യത്തിനായി. കഴിഞ്ഞപാദത്തേക്കാള്‍ 75,000 പുതിയ അവസരങ്ങളാണ് ഇക്കുറി രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞആറ് പാദങ്ങളിലും അഞ്ചുലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. 10 പ്രധാനമേഖലകളിലെ ആറെണ്ണത്തിലും തൊഴിലവസരങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്.

നേരത്തെ, വരുന്ന മൂന്നു വര്‍ഷത്തേയ്ക്ക് കാനഡയില്‍ ഒരു മില്ല്യണ്‍ കുടിയേറ്റതൊഴിലാളികളെ ആവശ്യമുണ്ടെന്ന് കുടിയേറ്റ വകുപ്പ് മന്ത്രി അഹമ്മദ് ഹുസൈന്‍ അറിയിച്ചിരുന്നു. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x