
ടൊറന്റോ: കാനഡയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. വരുന്ന മൂന്നു വര്‍ഷത്തിനുള്ളില്‍ പെര്‍മനന്റ് റെസിഡന്റുകളുടെ എണ്ണം ഒരു ദശലക്ഷത്തിലധികം വര്‍ധിപ്പിക്കാന്‍ കനേഡിയന്‍ പാര്‍ലമെന്റ് തീരുമാനിച്ചു. രാജ്യത്തെ ജനസംഖ്യയുടെ ഒരു ശതമാനം വരുമിത്. 2017 ല്‍ രാജ്യം 2,86,000 സ്ഥിരതാമസക്കാരെ സ്വാഗതം ചെയ്തിരുന്നു. ഈവര്‍ഷം ഇത് 3,50,000 ആകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2020 ല്‍ 3,60,000 2021 ല്‍ 3,70,000 എന്നിങ്ങനെയാണ് പെര്‍മനന്റ് റെസിഡന്റുകളുടെ കുടിയേറ്റം രാജ്യം സാധ്യമാക്കുക.
ശക്തിയുള്ളതും ഊര്‍ജസ്വലവുമായ ഒരു രാജ്യമായി കാനഡയെ കെട്ടിപടുക്കുന്നതില്‍ കുടിയേറ്റ ജനത അനര്‍ഘമായ സംഭാവനകളാണ് നല്‍കിയതെന്ന് നാഴികകല്ലായേക്കാവുന്ന തീരുമാനമെടുത്തതിനുശേഷം കുടിയേറ്റവകുപ്പ് മന്ത്രി അഹമ്മദ് ഹുസൈന് പറഞ്ഞു. പുതിയ കുടിയേറ്റസമൂഹത്തെ സ്വാഗതം ചെയ്യുന്നതിലൂടെ കുറഞ്ഞ ജനനനിരക്ക്, പ്രായമാകുന്ന ജനത എന്നീ വെല്ലുവിളികള്‍ നേരിടാന്‍ രാജ്യം പ്രാപ്തമാകുമെന്നും ഹുസൈന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
ട്രംപിന്റെ കീഴില്‍ യുഎസ് കുടിയേറ്റനയം കര്‍ശനമാകുന്ന സാഹചര്യത്തിലാണ് കാനഡ വിദേശീയര്‍ക്ക് സൗഹൃദഹസ്തം നീട്ടുന്നത്. 2017ല്‍ അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്നും 68.5 മില്ല്യണ്‍ ആളുകള്‍ സ്വന്തം ആവാസവ്യവസ്ഥ മാറുവാന്‍ നിര്‍ബന്ധിതരായി എന്നും ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതില്‍ ഉദാരസമീപനമാണ് എന്നും കാനഡ കൈക്കൊള്ളുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.