Currency

കാനഡയുടെ ആകൃതിയില്‍ പുതിയ നാണയം വരുന്നു

സ്വന്തം ലേഖകന്‍Tuesday, July 16, 2019 3:53 pm

ഓട്ടവ: റോയല്‍ കനേഡിയന്‍ മിന്റ് പുതിയ നാണയമിറക്കുന്നു. രാജ്യത്തിന്റെ ആകൃതിയിലുള്ള ഈ നാണയം കാനഡ ഡേയോടനുബന്ധിച്ചാണ് പുറത്തിറക്കുന്നത്. ഡിസൈനര്‍ അലീഷ ഗിറോകസ് മൃഗങ്ങളുടെ രൂപങ്ങള്‍ സംയോജിപ്പിച്ച് സൃഷ്ടിച്ച കാനഡയുടെ മാപ്പാണ് പുതിയ നാണയത്തില്‍ കൊത്തിവയ്ക്കുക.

അതേസമയം വെറും 2,000 എണ്ണം മാത്രം പുറത്തിങ്ങുന്ന ലിമിറ്റഡ് എഡിഷന്‍ നാണയത്തിന്റെ വില 339 കനേഡിയന്‍ ഡോളറാകുമെന്നാണ് അറിയുന്നത്. ചതുരത്തിലുള്ളതും തിളങ്ങുന്നതും മാപ്പിള്‍ ഇലയുടെ ആകൃതിയിലുള്ളതുമായ നാണയങ്ങള്‍ റോയല്‍ കനേഡിയന്‍ മിന്റ് നേരത്തെ ഇറക്കിയിരുന്നെങ്കിലും ഇത്തരത്തില്‍ രാജ്യത്തിന്റെ ആകൃതിയിലുള്ള നാണയം ആദ്യമായാണ് പുറത്തിറക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x