Currency

കാനഡയിൽ മധ്യവർഗക്കാരുടെ എണ്ണം കുറഞ്ഞുവരുന്നതായി റിപ്പോർട്ട്

സ്വന്തം ലേഖകൻFriday, October 20, 2017 8:39 pm

തൊഴിലാളിവര്‍ഗമെന്നു പറയുന്നവരുടെ എണ്ണം ഇരട്ടിയോളം വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്.

ടൊറൊന്റോ: കാനഡയിലെ മധ്യവര്‍ഗ്ഗക്കാരുടെ എണ്ണം കുറഞ്ഞുവരുന്നതായി റിപ്പോർട്ട്. 4839 പേരെ പങ്കെടുപ്പിച്ചു നടത്തിയ എക്കോസ് കനേഡിയന്‍ പ്രസ് സര്‍വേയില്‍ പങ്കെടുത്ത 37 % പേര്‍ പാവപ്പെട്ട തൊഴിലാളി വര്‍ഗമെന്നാണ് സ്വയം സാക്ഷ്യപ്പെടുത്തിയത്. 43% പേര്‍ തങ്ങള്‍ മധ്യ വര്‍ഗക്കാരാണെന്ന് സാക്ഷ്യപ്പെടുത്തി.

2002ൽ 70%ത്തോളം പേര്‍ മധ്യവര്‍ഗക്കാരായി അവകാശപ്പെട്ടിരുന്ന സ്ഥാനത്താണിത്. അതേസമയം തൊഴിലാളിവര്‍ഗമെന്നു പറയുന്നവരുടെ എണ്ണം ഇരട്ടിയോളം വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്. ക്ഷേമകാര്യങ്ങൾ, വൈകാരികബന്ധങ്ങള്‍, ജീവിതത്തിന്റെ പൊതു ഗുണനിലവാരം എന്നിവയെല്ലാം കണക്കിലെടുത്തായിരുന്നു സർവ്വേ.

സര്‍വേയില്‍ പങ്കെടുത്ത 2396 പേരോട് 25 വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായിരുന്ന ജീവിതത്തിന്റെ ഗുണനിലവാരവും ഇപ്പോഴത്തേതും തമ്മില്‍ താരതമ്യം ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ 33 ശതമാനം പേര്‍ മെച്ചമായി എന്ന് പറഞ്ഞപ്പോള്‍ 34 ശതമാനം പേര്‍ മോശമായെന്നാണു അഭിപ്രായപ്പെട്ടത്.

അടുത്ത തലമുറയുടെ ജീവിതം എങ്ങനെയായിരിക്കുമെന്ന് ചോദിച്ചപ്പോൾ മെച്ചപ്പെടുമെന്ന് പറഞ്ഞവര്‍ 13% മാത്രമാണ്. 56% പേർക്കും മോശമാകുമെന്നായിരുന്നു അഭിപ്രായം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x