ടൊറന്റോ: കാനഡയിലെ സൈനിക ഉദ്യോഗസ്ഥര്‍ക്ക് പൗരന്മാരുടെ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കാന്‍ അനുമതി നല്‍കുന്ന ഫെഡറല്‍ ഉത്തരവ് പുറത്തുവന്നു. കനേഡിയന്‍ പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ എന്നപേരില്‍ ഫെഡറല്‍ സര്‍ക്കാര്‍ സൈനിക വൃത്തങ്ങള്‍ക്ക് നല്‍കിയ രേഖ വിവരാവകാശ നിയമപ്രകാരം കനേഡിയന്‍ പ്രസാണ് പുറത്തുകൊണ്ടുവന്നത്.
ഏതെങ്കിലും അന്വേഷണത്തിന്റെ ഭാഗമായോ സൈനിക നടപടികളുടെ ഭാഗമായോ മാത്രമേ ഇത്തരത്തില്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ മാര്‍ഗ്ഗരേഖ നിര്‍ദ്ദേശം നല്‍കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.