Currency

കാനഡയില്‍ സ്ഥിരതാമസ പദവിയുള്ളവര്‍ക്ക് മാതാപിതാക്കളെയും ഗ്രാന്റ് പാരന്റ്സിനേയും സ്ഥിരമായി ഒപ്പം താമസിപ്പിക്കാം

സ്വന്തം ലേഖകന്‍Thursday, January 31, 2019 3:50 pm

ഓട്ടവ: പെര്‍മനന്റ് റെസിഡന്റ് പദവിയുള്ളവരുടെ ദീര്‍ഘകാല ആവശ്യം പരിഗണിച്ച് കനേഡിയന്‍ സര്‍ക്കാര്‍ പാരന്റ്സ് ആന്റ് ഗ്രാന്റ്പാരന്റ്സ് പ്രോഗ്രാം അവതരിപ്പിച്ചു. ഇതുപ്രകാരം പെര്‍മനന്റ് റെസിഡന്റ് പദവിയുള്ളവര്‍ക്ക് അവരുടെ മാതാപിതാക്കളെയും ഗ്രാന്റ് പാരന്റ്സിനേയും സ്ഥിരമായി തങ്ങളോടൊപ്പം താമസിപ്പിക്കാം. ജോലിതിരക്കില്‍ നട്ടം തിരിയുന്ന, ബന്ധുക്കള്‍ നാട്ടില്‍ കഴിയുന്ന കുടിയേറ്റക്കാരായ പെര്‍മനന്റ് റസിഡന്റ്സിന് ആശ്വാസം പകരുന്നതാണ് പുതിയ പദ്ധതി. മാതാപിതാക്കളെ സ്പോണ്‍സര്‍ ചെയ്യുന്നതിനുള്ള അപേക്ഷ ഫോം കുടിയേറ്റ മന്ത്രാലയം തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്തു തുടങ്ങി.

ഒരു നിശ്ചിത കാലപരിധി വരെ മാത്രമേ മന്ത്രാലയം അപേക്ഷകള്‍ സ്വീകരിക്കുകയുള്ളൂ. ആദ്യഘട്ടത്തില്‍ 20,000 പേര്‍ക്കായിരിക്കും അനുമതി നല്‍കുക എന്നാണ് റിപ്പോര്‍ട്ട്. അതേസമയം കെട്ടിക്കിടക്കുന്ന അപേക്ഷകളിന്മേല്‍ നടപടി സ്വീകരിക്കുന്നതിനുള്ള സമയം എട്ടുവര്‍ഷത്തില്‍ നിന്നും രണ്ട് വര്‍ഷമായി കുറച്ചിട്ടുണ്ട്. ആദ്യം അപേക്ഷിച്ചവര്‍ക്ക് ആദ്യം അനുമതി എന്ന രീതിയാണ് നടപടിക്രമത്തില്‍ സ്വീകരിക്കപ്പെടുക. പെര്‍മനന്റ് റസിഡന്റ് പദവി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി അപേക്ഷേയോടൊപ്പം അപ് ലോഡ് ചെയ്യേണ്ടതാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x