
റിയാദ്: സൗദിയില്‍ റെന്റ് എ കാര്‍ ഷോപ്പുകളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം മാര്‍ച്ചില്‍ പ്രാബല്യത്തിലാകുമെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രിയം അറിയിച്ചു. റെന്റ് എ കാര്‍ മേഖല നേരത്തേ സമ്പൂര്‍ണ സ്വദേശിവത്കരണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതോടെ നിരവധി വിദേശികള്‍ ഈ ജോലി വിട്ടെങ്കിലും നിലവില്‍ ഭൂരിഭാഗവും വിദേശികളാണ് ഈ മേഖലയില്‍. മലയാളികള്‍ ഉള്‍പ്പെടെ ഭൂരിഭാഗവും വിദേശികളാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്.
സ്വദേശികള്‍ക്ക് ജോലിക്കാവശ്യമായ പരിശീലനം നിലവിലുണ്ട്. ദുറൂബ് എന്ന പേരിലുള്ള ഈ പദ്ധതിയിലൂടെ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ മാര്‍ച്ചില്‍ ജോലിക്ക് കയറും. മാര്‍ച്ച് മുതല്‍ സ്വദേശികള്‍ക്ക് മാത്രമാണ് ഈ മേഖല. തൊഴില്‍ കണ്ടെത്താനും എണ്ണം തിട്ടപ്പെടുത്താനും വെബ്സൈറ്റും ഉടന്‍ നിലവില്‍ വരും. തീരുമാനം പ്രബല്യത്തില്‍ വരുന്നതോടെ പതിനായിരത്തോളം വിദേശികള്‍ക്ക് ജോല് നഷ്ടമാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.