Currency

സൗദിയില്‍ റെന്റ് എ കാര്‍ മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവത്കരണത്തിന് മന്ത്രാലയം ഉത്തരവിട്ടു

സ്വന്തം ലേഖകന്‍Saturday, September 23, 2017 11:34 am

അടുത്ത വര്‍ഷം മാര്‍ച്ച് 18 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. പുതിയ നിയമം വരുന്നതോടെ ആയിരക്കണക്കിന് വിദേശികള്‍ക്ക് ജോലി നഷ്ടമാകും. ഹിജ്‌റ വര്‍ഷം റജബ് ഒന്ന് മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക.

 

റിയാദ്: റെന്റ് എ കാര്‍ മേഖലയില്‍ സൗദിയില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പിലക്കാന്‍ ഉത്തരവിട്ടു. സൗദി തൊഴില്‍ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. അടുത്ത വര്‍ഷം മാര്‍ച്ച് 18 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. പുതിയ നിയമം വരുന്നതോടെ ആയിരക്കണക്കിന് വിദേശികള്‍ക്ക് ജോലി നഷ്ടമാകും. ഹിജ്‌റ വര്‍ഷം റജബ് ഒന്ന് മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക.

കഴിഞ്ഞ ആറ് മാസം നടത്തിവന്ന അഭിപ്രായ സര്‍വേയുടെ അടിസ്ഥാനത്തിലാണ് സ്വദേശിവത്കരണത്തിനുള്ള തീരുമാനം തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ ട്വിറ്റര്‍ വഴി ഉത്തരവ് പുറത്ത് വിട്ടത്. സ്ഥാപന ഉടമകള്‍, തൊഴില്‍ രംഗത്തെ വിദഗ്ധര്‍ എന്നിവരെ ഉള്‍പ്പെടുത്തിയായിരുന്നു സര്‍വേ. മലയാളികളടക്കം ആയിരക്കണക്കിന് വിദേശികള്‍ക്ക് ഇതോടെ ജോലി നഷ്ടമാകും. എന്നാല്‍ സ്വദേശിവത്കരണത്തിന് ഈ തീരുമാനം ആക്കം കൂട്ടമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

സ്ഥാപനങ്ങള്‍ക്ക് മെച്ചപ്പെട്ട അവസ്ഥയൊരുക്കാനും ജോലിക്കാരെ നിയമിക്കാനുമാണ് ആറ് മാസത്തെ സാവകാശം. നിലവില്‍ റെന്റ് എ കാര്‍ മേഖലയില്‍ ഭൂരിപക്ഷവും വിദേശികളാണ് ജോലി ചെയ്യുന്നത്. തൊഴില്‍ മന്ത്രാലയത്തോടൊപ്പം തദ്ദേശഭരണം, ഗതാഗതം, ആഭ്യന്തരം തുടങ്ങിയ മന്ത്രാലയങ്ങളുടെ സഹകരണത്തോടെയാണ് ഈ മേഖലയിലെ സ്വദേശിവത്കരണം നടപ്പിലാക്കുന്നത്. ഈ രംഗത്തെ വന്‍കിട നിക്ഷേപകരില്‍ നിന്നുള്ള സഹകരണവും തൊഴില്‍ മന്ത്രാലയം പ്രതീക്ഷിക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x