Currency

ഏപ്രിൽ ഒന്നുമുതൽ പുതിയ കാർ വാങ്ങുന്നവരിൽ നിന്നും അധിക നികുതി ഈടാക്കും

സ്വന്തം ലേഖകൻWednesday, March 29, 2017 8:37 am

ലണ്ടന്‍ : ഏപ്രിൽ 1 മുതൽ വാങ്ങുന്ന പുതിയ കാറുകൾക്ക് ഉയർന്ന വാഹന നികുതി ഈടാക്കാൻ സർക്കാർ തീരുമാനം. അടുത്ത ഞായറാഴ്ച്ച മുതൽ വാങ്ങുന്ന പുതിയ കാറുകൾക്ക് 5 ബില്യണ്‍ പൗണ്ട് നികുതി അധികമായി ഈടാക്കാനാണ് തീരുമാനം.

ഗ്രീനര്‍ കാറുകള്‍ക്ക് വാഹന ടാക്‌സ് നല്‍കേണ്ടതില്ലെന്ന നിബന്ധനയിലും സര്‍ക്കാര്‍ മാറ്റം വരുത്തി. ടൊയോട്ട പ്രയസ് പോലുള്ള ഗ്രീനര്‍ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആദ്യത്തെ ആറു വര്‍ഷത്തേക്ക് 665 പൗണ്ട് ടാക്സ് അടക്കേണ്ടി വരും.

മലിനീകരണം കുറഞ്ഞ ഫാമിലി കാര്‍ വാങ്ങുന്നവർക്കും നൂറുകണക്കിന് പൗണ്ട് അധികച്ചെലവ് വരുമെന്നാണ് സൂചനകൾ. മലിനീകരണം കുറഞ്ഞ കാറുകൾ നിർമ്മിക്കുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ പുതിയ ടാക്സ് ഭേദഗതികൾ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x