പ്രൊവിഡന്റ് ഫണ്ടിലെ തുക ഈടുനല്‍കി വീടുവാങ്ങാന്‍ അവസരമൊരുക്കുന്ന പി.എഫ്. ഭവനപദ്ധതി അടുത്ത സാമ്പത്തിക വർഷം മുതൽ നടപ്പിലാക്കും. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ നാലുകോടി വരിക്കാര്‍ക്ക് ഉപകാരപ്രദമാകുന്ന പദ്ധതിയാണിത്.
ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ചാണ് പാരിസ് ഉടമ്പടി നടപ്പിലാക്കി തുടങ്ങാൻ ഇന്ത്യ തീരുമാനിച്ചത്. കഴിഞ്ഞ ഏപ്രില്‍ 22നു 174 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഒപ്പുവെച്ച ഉടമ്പടിയാണിത്.
കള്ളപ്പണം തിരികെയെത്തിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി വന്‍ വിജയമായിരുന്നെന്ന് പറഞ്ഞ അദ്ദേഹം 64,274 പേര് സ്കീം പ്രയോജപ്പെടുത്തിയതായും അറിയിച്ചു.
പെട്രോൾ വില 36 പൈസ വർധിപ്പിച്ച് 64.57 രൂപയായി. ഡീസല്‍ വിലയില്‍ ഏഴ് പൈസയാണ് കുറഞ്ഞിരിക്കുന്നത്ച. 52.52 രൂപയാണ് ഡീസലിന്റെ പുതുക്കിയ വില.
കർണ്ണാടക നീതിന്യായവ്യവസ്ഥയെ അവഹേളിക്കുകയാണെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ശനിയാഴ്ച മുതല്‍ ആറു ദിവസം 6000 ക്യൂസെക്സ് വെള്ളം തമിഴ്നാടിന് നല്‍കണമെന്നും വിധിച്ചു.
പാക് അധിനിവേശ കാശ്മീരിൽ തമ്പടിച്ചിരുന്ന ഭീകരർക്കെതിരെ ഇന്ത്യ നടത്തിയ മിന്നല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 38 പേരെന്ന് റിപ്പോർട്ട്.
https://pbdindia.gov.in/ എന്ന വെബ്സൈറ്റില്‍ 100 അമേരിക്കന്‍ ഡോളറോ തത്തുല്യമായ ഇന്ത്യന്‍ രൂപയോ ഫീസായി നൽകി രെജിസ്റ്റർ ചെയ്യാവുന്നതാണ്. ഫീസ് അടക്കാനുള്ള സൗകര്യം ഓൺലൈനിൽ തന്നെ ലഭ്യമാണ്.
വിമാന യാത്രയ്ക്കിടയിൽ തനിക്ക് നൽകിയ ഭക്ഷണം പഴകിയതായിരുന്നെന്ന് ചൂണ്ടിക്കാണിച്ച് യാത്രക്കാരി മാലതി മധുകര്‍ പഹാഡെ നൽകിയ പരാതിയിന്മേലാണ് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്റെ ഉത്തരവ്
സപ്തംബര്‍ 30 വരെ പ്രീമിയം തീവണ്ടികളെക്കാള് കുറഞ്ഞ നിരക്കിൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് വിമാനയാത്രയ്ക്കുള്ള അവസരം എയർ ഇന്ത്യ ഒരുക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് നടപ്പിലാക്കുന്നത്.
ഹാക്ടിവിസ്റ്റ് ഗ്രൂപ്പ് അനോണിമസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മാഡ് മീ നെറ്റ്വര്‍ക്കിലേക്ക് ഈ ആപ്ലിക്കേഷനുകൾ ഉപഭോഗ്താക്കളുടെ വിവരങ്ങൾ കൈമാറുന്നുണ്ട് എന്നാണു വെളിപ്പെടുത്തൽ.