വിമാനത്തിനുള്ളില്‍വെച്ച് ജീവനക്കാര്‍ സെല്‍ഫി എടുക്കാനും, യാത്രക്കാരെ ഫോട്ടോ എടുക്കാനും അനുവദിക്കരുതെന്നുമാണ് നിര്‍ദ്ദേശം. 1997-ലെ എ ഐ സി 3 പ്രൊവിഷന്‍ പ്രകാരവും 2011 ലെ ഓപ്പറേഷൻ സർക്കുലർ 4 പ്രകാരവുമാണു സെല്‍ഫി നിരോധിച്ചിരിക്കുന്നത്
കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്ന് ബാംഗളൂരില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തില്‍ അയവ്. നഗരത്തിന്റെ വിവിധ മേഖലകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചതായി കര്‍ണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വര അറിയിച്ചു.
കാവേരി നദീജല തർക്കത്തിൽ ബാംഗ്ലൂർ കത്തിയെരിയുന്നു. തമിഴ്നാടിന് വിട്ടുകൊടുക്കുക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ പ്രതികൂലവിധിക്കെതിരെ കർണ്ണാടകയിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധാണ് ആളിപടർന്നത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ സംഘർഷം രൂക്ഷമാണ്. ഹഗനപ്പള്ളിയിൽ പൊലീസ് വെടിവെപ്പിൽ ഒരാൾ മരിച്ചു. ഫാക്ടറി തൊഴിലാളിയായ 25കാരൻ ഉമേഷ് കുമാറാണ് മരിച്ചത്. പൊലീസ് വാഹനം കത്തിക്കാനുള്ള പ്രതിഷേധക്കാരുടെ ശ്രമമാണു വെടിവെപ്പിൽ കലാശിച്ചത്. കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയുടെ മൈസൂരുവിലെ വീടിനു നേരെ കല്ലേറുണ്ടായി. തമിഴ്നാട് സ്വദേശികളുടെ വാഹനങ്ങളും സ്ഥാപനങ്ങളും വ്യാപകമായി ആക്രമിക്കപ്പെടുന്ന സാഹചര്യമാണ് കർണ്ണാടകയിലുള്ളത്. തമിഴ്നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള […]
മറ്റ് ട്രെയിനുകളില്‍ ഫ്ളക്സി നിരക്കുകള്‍ പ്രഖ്യപിക്കില്ലെന്നും നിരക്കുവര്‍ധന നിലവില്‍ വന്നതിനു ശേഷം രണ്ട് ദിവസം 80 ലക്ഷം രൂപയുടെ അധിക വരുമാനമുണ്ടായാതായും റെയില്‍വേ അറിയിച്ചു.
പ്രവാസി വോട്ടിന് അനുകൂലമായ നടപടികൾ എത്രയും വേഗം കൈക്കൊള്ളുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ശുപാർശകൾ തെരെഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചിട്ടുണ്ട്. ഇതിന്മേലുള്ള നടപറ്ടിക്രമങ്ങൾ വേഗത്തിലാക്കും – മന്ത്രി അറിയിച്ചു.
വിവാഹമോചനത്തിനായി കൃസ്ത്യൻ ദാമ്പതികള്‍ രണ്ടുവര്‍ഷം വേര്‍പിരിഞ്ഞ് ജീവിക്കണമെന്നുള്ള നിബന്ധന ഒരു വര്‍ഷമാക്കി കുറയ്ക്കണമെന്ന ശുപാര്‍ശക്ക് കേന്ദ്ര സർക്കാർ അംഗീകാരം നല്കി. 147 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തിലാണു ഭേദഗതി വരുത്തുന്നത്.
രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനങ്ങളിൽ കേരളത്തിന് രണ്ടാം സ്ഥാനം. കേന്ദ്ര ഗ്രാമീണ മന്ത്രാലയം പുറത്തുവിട്ട ഈ സർവ്വേഫലത്തിൽ സിക്കിമിനാണ് ഒന്നാം സ്ഥാനം. ഇന്ത്യയിലെ ഏറ്റവും വൃത്തിഹീനമായ സംസ്ഥാനം ജാര്‍ഖണ്ഡാണ്
വിമാനടിക്കറ്റിന്റെ മാതൃകയില്‍ തിരക്കനുസരിച്ച് റെയില്‍വേ ട്രെയിന്‍ ടിക്കറ്റ് നിരക്കുകളിലും മാറ്റം വരുത്തുന്ന പദ്ധതിയാണിത്. വെള്ളിയാഴ്ച്ച മുതല്‍ പ്രീമിയം ട്രെയിനുകളില്‍ നിരക്ക് വര്‍ദ്ധനവ് നിലവില്‍ വരും. അതിനാൽ ഇനി മുതൽ ഈ ട്രെയിനുകളിൽ പ്രീമിയം തത്കാൽ ക്വാട്ട ഉണ്ടായിരിക്കില്ല.
റെയില്‍വേ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത് മുതല്‍ ആദ്യ 25 മണിക്കൂറിനകം ടിക്കറ്റ് ബുക്ക് ചെയ്തതില്‍ 40 ശതമാനം ആളുകളും ഇന്‍ഷുറന്‍സ് തെരഞ്ഞെടുത്തു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇന്ത്യയിൽ രക്തം സ്വീകരിച്ചതിലൂടെ 2,234 പേർ എയിഡ്സ് രോഗികളായതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. ദേശീയ എയ്ഡ്സ് നിയന്ത്രണ സംഘടന (നാക്കോ)യാണു ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.